'അപ്പോഴാണ് ബച്ചന്‍ സാര്‍ കാറ്റുപോലെ മുറിയിലേക്ക് വന്നത്, എന്നെ മനസിലായില്ല, മേക്കപ്പ് ബോയി ആണെന്ന് കരുതി തിരിച്ചുപോയി' 

അമിതാഭ് ബച്ചനേയും അഭിഷേക് ബച്ചനേയും വെച്ച് ചിത്രം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും എന്നാല്‍ തന്റെ മടികൊണ്ടാണ് ചിത്രം നടക്കാതെ പോയതെന്നും ജോമോന്‍ പറയുന്നത്
'അപ്പോഴാണ് ബച്ചന്‍ സാര്‍ കാറ്റുപോലെ മുറിയിലേക്ക് വന്നത്, എന്നെ മനസിലായില്ല, മേക്കപ്പ് ബോയി ആണെന്ന് കരുതി തിരിച്ചുപോയി' 

ദ്യ സിനിമയിലൂടെ അത്ഭുതം സൃഷ്ടിച്ച സംവിധായകനാണ് ജോമോന്‍. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ഡോണ്‍ മൂവി സാമ്രാജ്യം ഇപ്പോഴും ആരാധകര്‍ക്ക് ആവേശമാണ്. മലയാള സിനിമ ലോകത്തെമാത്രമല്ല സാമ്രാജ്യം ബോളിവുഡിലും വലിയ ശ്രദ്ധ നേടി. ചിത്രം കണ്ട് ബോളിവുഡില്‍ നിന്ന് ജോമോനെ ക്ഷണം വന്നിരുന്നു. മറ്റാരുമല്ല ബിഗ് ബിയാണ് ജോമോനെ വിളിച്ച് പ്രശംസിച്ചത്. അമിതാഭ് ബച്ചനേയും അഭിഷേക് ബച്ചനേയും വെച്ച് ചിത്രം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും എന്നാല്‍ തന്റെ മടികൊണ്ടാണ് ചിത്രം നടക്കാതെ പോയതെന്നും ജോമോന്‍ പറയുന്നത്. മാതൃഭൂമിക്ക് നല്‍കി അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. 

നിര്‍മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍ വഴിയാണ് അമിതാഭ് ബച്ചന്‍ ജോമോനെ ബന്ധപ്പെട്ടത്. അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയില്‍ എത്തിയാണ് ജോമോന്‍ കൂടിക്കാഴ്ച നടത്തിയത്. സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 'ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബച്ചന്‍ സാര്‍ ക്യാമറയ്ക്ക് മുന്‍പിലായിരുന്നു. ഞങ്ങളോട് മേക്കപ്പ് റൂമില്‍ കാത്തിരിക്കാന്‍ പറഞ്ഞു. ഞാനും മോഹനും മേക്കപ്പ് റൂമില്‍ ചെന്നിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ മോഹനന്‍ സിഗററ്റ് വലിക്കാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴാണ് ബച്ചന്‍ സാര്‍ കാറ്റുപോലെ മുറിയിലേക്ക് കടന്നു വരുന്നത്.

അന്ന് ഞാന്‍ 24 വയസ്സുള്ള ഒരു പീക്കിരി പയ്യനാണ്. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായില്ല. മേക്കപ്പ് ബോയി ആണെന്ന് കരുതി തിരിച്ചുപോയി. അപ്പോഴും ഇത് സ്വപ്‌നമോ യാഥാര്‍ഥ്യമോ എന്നറിയാതെ ഞാന്‍ തരിച്ചിരിക്കുകയാണ്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സോറി സോറി എന്ന് പറഞ്ഞുകൊണ്ട് ബച്ചന്‍ സാര്‍ തിരികെ വന്നു. എന്റെ അടുത്തെത്തി കെട്ടിപ്പിടിക്കാന്‍ കൈനീട്ടി. അങ്ങനെ ഇന്ത്യന്‍ സിനിമയിലെ അഭിനയ വിസ്മയത്തെ ഞാന്‍ കെട്ടിപ്പിടിച്ചു.' ജോമോന്‍ പറഞ്ഞു. 

അരമണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സാമ്രാജ്യത്തിന്റെ  സംവിധാനത്തെക്കുറിച്ചും കോര്‍ത്തെടുത്ത തിരക്കഥയെക്കുറിച്ചുമാണ് സംസാരിച്ചത്. അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ചേര്‍ത്ത് ബോളിവുഡില്‍ എടുക്കാന്‍ അഡ്വാന്‍സ് തന്നു. പക്ഷേ എന്തുകൊണ്ടോ ചിത്രം വര്‍ക്കൗട്ട് ആയില്ല എന്നാണ് അദ്ദേഹം പറയുന്നത്. താന്‍ വേണ്ട രീതിയില്‍ ഫോളോ അപ്പ് ചെയ്യാത്തതാണ് ചിത്രം യാഥാര്‍ത്ഥ്യമാകാത്തതിന്റെ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മടികാരണം ചെന്നൈയിലും ജന്‍മനാടായ കോഴിക്കോടും മാത്രമായി എന്റെ കലാജീവിതം ഒതുങ്ങിപ്പോയെന്നാണ് ജോമോന്‍ പറയുന്നത്. 

1990 ല്‍ പുറത്തിറങ്ങിയ സാമ്രാജ്യം വലിയ വിജയമായിരുന്നു. അധോലോക രാജാക്കന്മാരുടെ കുടിപ്പകയെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത അനശ്വരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കിലും ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com