മുടക്കമില്ലാതെ വെള്ളവും വൈദ്യുതിയും കിട്ടുന്നതുകൊണ്ട് മിണ്ടാതിരിക്കാന്‍ ഞാന്‍ രണ്‍ബീറല്ല: ആഞ്ഞടിച്ച് കങ്കണ

വീട്ടില്‍ മുടക്കമില്ലാതെ വെള്ളത്തിന്റെയും വൈദ്യുതിയുടേയും വിതരണം നടക്കുന്നുണ്ട്. അതുകൊണ്ട് താന്‍ രാഷ്ട്രീയത്തെ കുറിച്ചോ നേതാക്കളെ കുറിച്ചോ എന്തിന് സംസാരിക്കണം എന്നായിരുന്നു രണ്‍ബീര്‍ അന്ന് പറഞ്ഞത്.
മുടക്കമില്ലാതെ വെള്ളവും വൈദ്യുതിയും കിട്ടുന്നതുകൊണ്ട് മിണ്ടാതിരിക്കാന്‍ ഞാന്‍ രണ്‍ബീറല്ല: ആഞ്ഞടിച്ച് കങ്കണ

യുവ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനെ കടന്നാക്രമിച്ച് കങ്കണ റണാവത്. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയപരവും അല്ലാത്തതുമായ കാര്യങ്ങളില്‍ നിലപാടെടുക്കാത്തതിനാണ് കങ്കണയുടെ വിമര്‍ശനം. 'മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി' എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാകാനോ അല്ലെങ്കില്‍ രാഷ്ട്രിയത്തില്‍ പ്രവേശിക്കാനോ ആലോചനയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് കങ്കണ രണ്‍ബീറിനെതിരെ ആഞ്ഞടിച്ചത്. 'രാഷ്ട്രീയ പ്രവേശനത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉദ്ദേശിക്കുന്നില്ല. ചിലര്‍ എന്നെ കുറിച്ച് അങ്ങനെയാണ് ധരിച്ചുവെച്ചിരിക്കുന്നത്. അത് സത്യമല്ല. 

രണ്‍ബീര്‍ കപൂറിനെ പോലെയുള്ള നടന്‍മാരെ പോലെയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. വീട്ടില്‍ മുടക്കമില്ലാതെ വെള്ളത്തിന്റെയും വൈദ്യുതിയുടേയും വിതരണം നടക്കുന്നുണ്ട്. അതുകൊണ്ട് താന്‍ രാഷ്ട്രീയത്തെ കുറിച്ചോ നേതാക്കളെ കുറിച്ചോ എന്തിന് സംസാരിക്കണം എന്നായിരുന്നു രണ്‍ബീര്‍ അന്ന് പറഞ്ഞത്. ഈ രാജ്യത്തെ ജനങ്ങള്‍ കാരണമാണ് രണ്‍ബീര്‍ അടക്കമുള്ളവര്‍ ആഡംബര ജീവിതം നയിക്കുന്നതും ബെന്‍സ് കാറില്‍ സഞ്ചരിക്കുന്നതും. എങ്ങനെയാണ് ഒരാള്‍ക്ക് ഇങ്ങനെ സംസാരിക്കാനാവുക. ഞാന്‍ അങ്ങനെയുള്ള ആളല്ല'- കങ്കണ വ്യക്തമാക്കി. 

എന്നാല്‍ തനിക്കും വെള്ളവും വൈദ്യുതിയും മുടക്കമില്ലാ?െത ലഭിക്കുന്നുണ്ട്. എന്നാല്‍ പൊതുകാര്യങ്ങളില്‍ പ്രതികരിക്കുന്നതില്‍ നിന്നും അത് തന്നെ തടയുന്നില്ല എന്നും നടി വ്യക്തമാക്കി. 

രാഷ്ട്രീയം പിന്തുടരുന്ന ആളല്ല താനെന്ന് 2018ല്‍ ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂര്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയം തന്റെ ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. താന്‍ എല്ലാ സൗകര്യങ്ങളോടെ ജീവിക്കുന്നയാളാണ്. അതില്‍ പൂര്‍ണ്ണ സംതൃപ്തനാണെന്നുമായിരുന്നു രണ്‍ബീര്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com