ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ഇനി കാണാം; നെറ്റ്ഫ്‌ളിക്‌സ്‌ റിലീസ് ഉടന്‍

'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' ഉടന്‍ തന്നെ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസിന്റെ ലോകം കീഴടക്കിയ നോവല്‍, സ്പാനിഷിലാണ് സീരീസായെത്തുന്നത്.
ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ഇനി കാണാം; നെറ്റ്ഫ്‌ളിക്‌സ്‌ റിലീസ് ഉടന്‍

ലോസ് ഏയ്ഞ്ചല്‍സ്: ലോകത്തിന്റെ മനം കവര്‍ന്ന നോവലായ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' ഉടന്‍ തന്നെ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസിന്റെ ലോകം കീഴടക്കിയ നോവല്‍, സ്പാനിഷിലാണ് സീരീസായെത്തുന്നത്. ഗാബോയുടെ രണ്ട് മക്കളാണ് വെബ്‌സീരീസിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. 

 1967 ല്‍ പുറത്തിറങ്ങിയ നോവല്‍ മാജിക്കല്‍ റിയലിസത്തിന്റെ ഉദാഹരണമായാണ് കരുതപ്പെടുന്നത്. 20 -ാം നൂറ്റാണ്ടില്‍ വായനക്കാരനെ ഏറ്റവുമധികം സ്വാധീനിച്ച നോവലും ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസിന്റെ ഈ കൃതി ആയിരുന്നു.

 സ്പാനിഷില്‍ തന്നെ റിലീസ് ചെയ്യുകയെന്നതാണ് മാര്‍ക്വേസിനോടും നോവലിനോടും പ്രകടിപ്പിക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ആദരവെന്ന് നെറ്റ്ഫഌക്‌സ് വ്യക്തമാക്കി. ലോകമെങ്ങുമുള്ള നെറ്റ്ഫ്‌ളിക്‌സ്‌ ആരാധകര്‍ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളെയും ഹൃദയത്തിലേറ്റുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com