പുക വലിക്കുന്ന കറുത്ത തടിച്ച സ്ത്രീയുടെ ചിത്രം പങ്കുവെച്ച് വിദ്യബാലന്‍; ഞെട്ടി ആരാധകര്‍

സ്വയം അംഗീകരിക്കാനുള്ള സമയമാണ് ഇതെന്നും ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍ ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍ ഇന്നുമുതല്‍ സ്‌നേഹിച്ച് തുടങ്ങണമെന്നാണ് താരം കുറിക്കുന്നത്
പുക വലിക്കുന്ന കറുത്ത തടിച്ച സ്ത്രീയുടെ ചിത്രം പങ്കുവെച്ച് വിദ്യബാലന്‍; ഞെട്ടി ആരാധകര്‍

നിറത്തിന്റേയും ശരീര പ്രകൃതിയുടേയും പേരില്‍ സ്ത്രീകളെ കളിയാക്കുന്നവര്‍ക്കുള്ള മറുപടിയുമായി വിദ്യാ ബാലന്റെ വനിതദിന സന്ദേശം. വ്യത്യസ്തമായ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. കഞ്ചാവ് പുകച്ചിരിക്കുന്ന കറുത്ത് തടിച്ച സ്ത്രീയുടെ ചിത്രത്തോടൊപ്പമാണ് വിദ്യയുടെ സന്ദേശം. 

സ്വയം അംഗീകരിക്കാനുള്ള സമയമാണ് ഇതെന്നും ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍ ഇന്നുമുതല്‍ സ്‌നേഹിച്ച് തുടങ്ങണമെന്നാണ് താരം കുറിക്കുന്നത്. നമ്മുടെ ശരീരത്തേയും മനസിനേയും ആത്മാവിനേയും സ്‌നേഹിക്കാനുള്ള സമയമാണ്. നിങ്ങള്‍ എങ്ങനെയാണ് അങ്ങനെ. മെലിയാനോ വെളുക്കാനോ സ്മാര്‍ട്ടാകാനോ ഹോട്ട് ആകാനോ കൂള്‍ ആകാനോ പണക്കാരിയാകാനോ വിജയിയാകാനോ ഒന്നും കാത്തുനില്‍ക്കണ്ട എന്നാണ് വിദ്യ പറയുന്നത്. 

നമ്മള്‍ മോശമാണെന്ന് പറയുന്നവരോട് ഗുഡ്‌ബൈ പറയാനുള്ള സമയമാണിത്. നമ്മള്‍ ഏറ്റവും മികച്ചതാവേണ്ട കാര്യമില്ല. ഇന്ന് എങ്ങനെയാണ് അതാണ് ഏറ്റവും മികച്ചത്. നാളെ മറ്റൊരു ദിവസമാണ്. അന്നത്തെ നിങ്ങളും ഏറ്റവും മികച്ചതായിരിക്കും. മറ്റൊരാളുമായി തട്ടിച്ചു നോക്കിയല്ല നിങ്ങളുടെ മികവിനെ അളക്കേണ്ടത്. നിങ്ങളിലെ മികച്ചതിനെയാണ്. താരം കുറിച്ചു. ഈ ചിത്രം തനിക്ക് വളരെ അധികം പ്രചോദിപ്പിച്ചെന്നും താന്‍ പറഞ്ഞത് അംഗീകരിക്കുന്നുണ്ടെങ്കില്‍ ഇറ്റ്‌സ് ടൈം എന്ന ഹാഷ്ടാഗില്‍ പറയാനുള്ളത് പോസ്റ്റ് ചെയ്യാനും തന്റെ ആരാധികമാരോട് താരം പറയുന്നു.  

ബോഡി ഷേമിങ്ങിന് ഇരയായിട്ടുള്ള വ്യക്തിയാണ് വിദ്യ ബാലന്‍. തന്റെ തടിച്ച ശരീര പ്രകൃതിയെ കളിയാക്കിയവരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അടുത്തിടെതാരം രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com