അജിത്തിനെ തലയാക്കിയത് ഈ ഗായകന്‍; താരത്തിന്റെ സിനിമ പ്രവേശത്തെക്കുറിച്ച്‌

സെമ്പക രാമന്‍ സംവിധാനം ചെയ്ത എന്‍ വീടു എന്‍ കാരണവര്‍ എന്ന ചിത്രത്തിലൂടെയാണ് അജിത്ത് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്
അജിത്തിനെ തലയാക്കിയത് ഈ ഗായകന്‍; താരത്തിന്റെ സിനിമ പ്രവേശത്തെക്കുറിച്ച്‌

റ്റവും ആരാധകരുള്ള തെന്നിന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് അജിത്ത്. പത്തൊന്‍പതാം വയസില്‍ സിനിമയില്‍ എത്തിയ താരം വളരെ പെട്ടെന്നാണ് സൂപ്പര്‍ താരമായി വളര്‍ന്നത്. സിനിമ പാരമ്പര്യങ്ങളൊന്നുമില്ലാത്ത കുടുംബത്തില്‍ നിന്നായിരുന്നു അജിത്തിന്റെ വരവ്. അങ്ങനെ ഒരാള്‍ ചെറിയ പ്രായത്തില്‍ സിനിമയില്‍ എത്തിയത് എങ്ങനെയാണ്. അതിന് ഒരു ഉത്തരമേയൊള്ളൂ. എസ്.പി ബാലസുബ്രഹ്മണ്യം. പ്രമുഖ സംഗീതജ്ഞനാണ് അജിത്തിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് എബിപിബിയുടെ വെളിപ്പെടുത്തല്‍. 

സെമ്പക രാമന്‍ സംവിധാനം ചെയ്ത എന്‍ വീടു എന്‍ കാരണവര്‍ എന്ന ചിത്രത്തിലൂടെയാണ് അജിത്ത് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിട്ടായിരുന്നു ആദ്യ വേഷം. പിന്നീട് 1992 ല്‍ പുറത്തിറങ്ങിയ പ്രേമ പുസ്തകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായയകനാവുന്നത്. എസ്പിബിയുടെ മകന്‍ എസ്.പി ചരണിന്റെ സഹപാഠിയായിരുന്നു അജിത്ത്. 

അങ്ങനെയാണ് തെലുങ്ക് സിനിമയിലെ ഒരു നിര്‍മാതാവിന് അജിത്തിനെ പരിചയപ്പെടുത്തുന്നത്. ഇതാണ് തല അജിത്തിന്റെ തലവര മാറ്റിയത്. അജിത്തിനെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. മാസികകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും അജിത് അഭിമുഖം നല്‍കാറില്ല. അദ്ദേഹത്തില്‍ ഞാന്‍ കാണുന്ന ഏറ്റവും നല്ല ഗുണങ്ങളില്‍ ഒന്നാണത്. കുടുംബവും സിനിമയും മാത്രമാണ് അജിതിന്റെ ലോകം എസ്.പി.ബി പറയുന്നു.

വിശ്വാസമാണ് അജിത്തിന്റെ തീയെറ്ററില്‍ എത്തിയ അവസാന ചിത്രം. രജനീകാന്തിന്റെ പേട്ടയ്‌ക്കൊപ്പം തീയെറ്ററില്‍ എത്തിയ ചിത്രം മികച്ച വിജയം നേടി. ഇപ്പോള്‍ നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് അജിത്ത്. അമിതാഭ് ബച്ചന്റെ ഹിറ്റ് ചിത്രം പിങ്കിന്റെ റീമേക്കാണ് ഇത്. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച അഭിഭാഷകന്റെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com