ഏറെ സ്ത്രീപ്രാധാന്യമുള്ള കഥാപാത്രവുമായാണ് 'ജൂണ്‍' എന്ന ചിത്രത്തില്‍ രജിഷ വിജയന് എത്തിയത്. അതിന്റെ വിജയത്തിന് ശേഷം വീണ്ടുമൊരു നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ തന്നെ അഭിനയിക്കാനൊരുങ്ങുകയാണ് താരം. ഒളിംപിക്സിന് തയാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് 'ഫൈനല്‍സ്' എന്ന ചിത്രത്തില്‍ രജിഷ എത്തുന്നത്.
ചിത്രം ഒരു സ്പോര്‍ട്സ് ഡ്രാമയാണ്. ഇതിന്റെ ഫസ്റ്റ്ലുക്ക് രജിഷ തന്നെ തന്റെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് താരം പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ള രാജുവാണ് നിര്‍മ്മിക്കുന്നത്. സൈക്ലിസ്റ്റായ ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ സ്ക്രീനിലെത്തിക്കുന്നത്.
നിരഞ്ജ് നായകനായി എത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തീവണ്ടിയിലെ ജീവാംശമായ് എന്ന ഹിറ്റ് ഗാനമൊരുക്കിയ കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്.
ആദ്യ ചിത്രമായ 'അനുരാഗ കരിക്കിന് വെള്ള'ത്തിലെ അഭിനയത്തിന് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ നടിയാണ് രജിഷ. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ വേരുറപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ 'ഫൈനല്‍സ്' മികച്ച ചിത്രമായിരുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ