ബോളിവുഡ് താരം അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം കേസരി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വെറും ഏഴ് ദിവസം കൊണ്ടാണ് ചിത്രം ബോക്സ്ഓഫിസില്‍ നൂറ് കോടി ക്ലബ് വിജയം കണ്ടത്. അക്ഷയ്കുമാറിന്റെ കരിയറില്‍ തന്നെ ഏറ്റവുമധികം വിജനേട്ടം കൈവരിച്ച ചിത്രങ്ങളിലൊന്നാകാമിത്.
ചിത്രം ഇറങ്ങി ആദ്യത്തെ ഏഴ് ദിവസം കൊണ്ടാണ് നൂറ് കോടി കളക്ഷന്‍ കൈവരിച്ചത്. രണ്ടാമത്തെ ദിവസം കിട്ടിയത് 16.70 കോടിയുടെ കളക്ഷന്‍ ആണ്.
1897ലെ 'സാരാഗര്‍ഹിയിലെ യുദ്ധ'ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കേസരി. ധര്‍മ പൊഡക്ഷന്‍സിന്റെ ബാനറില്‍ പഞ്ചാബി സംവിധായകന് അനുരാഗ് സിങ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പഞ്ചാബി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാഗിന്റെ ആദ്യ ബോളിവുഡ് സംരംഭമാണ് കേസരി.
അഫ്ഘാന്‍ പോരാളികളുമായുള്ള യുദ്ധത്തില്‍ 36ാം സിഖ് റെജിമെന്റിനെ നയിക്കുന്ന ഹവില്‍ദാര്‍ ഇഷാര്‍ സിംഗ് എന്ന കഥാപാത്രമായാണ് അക്ഷയ് കുമാര്‍ അഭിനയിച്ചിരിക്കുന്നത്. അനുരാഗ് സിംഗ് സംവിധാനം ചെയ്ത ചിത്രത്തില്‍ പരിണീതി ചോപ്രയാണ് ഹവില്‍ദാര്‍ ഇഷാന് സിംഗിന്റെ ഭാര്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. മാര്‍ച്ച് 21ന് ആയിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ