ചാനല്‍ ഹാസ്യ പരിപാടികള്‍ ആള്‍മാറാട്ടമാകുന്നു; സെന്‍സറിങ്ങിന് വിധേയമാക്കണമെന്ന ആവശ്യവുമായി സന്തോഷ് പണ്ഡിറ്റിന്റെ ഹര്‍ജി

ചാനല്‍ ഹാസ്യ പരിപാടികള്‍ ആള്‍മാറാട്ടമാകുന്നു; സെന്‍സറിങ്ങിന് വിധേയമാക്കണമെന്ന ആവശ്യവുമായി സന്തോഷ് പണ്ഡിറ്റിന്റെ ഹര്‍ജി

മിമിക്രി പരിപാടികള്‍ ആള്‍മാറാട്ടം വരെ ആകുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് ഹര്‍ജിയില്‍ പറയുന്നത്

കൊച്ചി; ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന ആവശ്യവുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ചാനലുകളിലെ മിമിക്രി, സീരിയല്‍, ചാറ്റ്‌ഷോ തുടങ്ങിയവ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കണം എന്നാണ് ആവശ്യം. 

മിമിക്രി പരിപാടികള്‍ ആള്‍മാറാട്ടം വരെ ആകുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് ഹര്‍ജിയില്‍ പറയുന്നത്. ഒരു ചാനലിലെ പരിപാടിയില്‍ താനാണെന്നു തോന്നും വിധം ആള്‍മാറാട്ടം നടന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com