വേതനം ഉടന്‍ വര്‍ധിപ്പിക്കണം: അല്ലെങ്കില്‍ ഷൂട്ടിങ്ങുമായി സഹകരിക്കില്ലെന്ന് ഫെഫ്ക

എന്നാല്‍ അതു തീരെ കുറവാണെന്നും അതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് തങ്ങള്‍ അര്‍ഹരാണെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടത്.
വേതനം ഉടന്‍ വര്‍ധിപ്പിക്കണം: അല്ലെങ്കില്‍ ഷൂട്ടിങ്ങുമായി സഹകരിക്കില്ലെന്ന് ഫെഫ്ക

വേതന വര്‍ധനവ് സംബന്ധിച്ച കരാര്‍ പരിഷ്‌കരിച്ചില്ലെങ്കില്‍ ഷൂട്ടിങ്ങുമായി സഹകരിക്കില്ലെന്ന്  ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു. തര്‍ക്കം പരിഹരിക്കാന്‍ ഫെഫ്ക പ്രൊഡ്യൂസേഴ്‌സ് ചര്‍ച്ച നടത്തും. ശനിയാഴ്ച്ച കൊച്ചിയിലാണ് യോഗം നടക്കുക. കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്കയുടെ ജനറല്‍ കൗണ്‍സിലാണ് ശക്തമായ ഈ ആവശ്യം ഉന്നയിച്ചത്. വേതന വര്‍ധനവുണ്ടാകണമെന്ന ആവശ്യവുമായി ഫെഫ്കയുടെ നേതൃത്വത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. 

ദിവസ വേതന തൊഴിലാളികളുടെ പതിനഞ്ചു ശതമാനം വര്‍ധനയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ അതു തീരെ കുറവാണെന്നും അതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് തങ്ങള്‍ അര്‍ഹരാണെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടത്.

ഫെഫ്ക ആവശ്യപ്പെടുന്ന പുതിയ വേതന നിരക്ക് അനുവദിച്ചു നല്‍കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇരു സംഘടനകളും തമ്മില്‍ തര്‍ക്കം തുടങ്ങുന്നത്. ശനിയാഴ്ച്ച കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ മെയ് ഏഴു മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുമെന്നാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com