വിദേശത്ത് അടിച്ചുപൊളിച്ച് മസാബ ഗുപ്ത, ടൂര്‍ ചിത്രങ്ങള്‍ പുറത്ത്, വൈറല്‍

ഡിസൈനര്‍ പെര്‍നിയ ഖുറേഷിയും പ്രമുഖ താരമായ ടാന്യയ ഗാവ്‌റിയുമാണ് മസാബ ഗുപ്തയ്‌ക്കൊപ്പമുളള ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്
വിദേശത്ത് അടിച്ചുപൊളിച്ച് മസാബ ഗുപ്ത, ടൂര്‍ ചിത്രങ്ങള്‍ പുറത്ത്, വൈറല്‍

ന്യൂഡല്‍ഹി: പ്രമുഖ ഡിസൈനറായ മസാബ ഗുപ്തയും കൂട്ടുകാരികളും അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. മെക്‌സിക്കന്‍ കടല്‍ത്തീരത്ത് സ്വിമ്മിങ് സൂട്ട് ധരിച്ച്് നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ മസാബ ഗുപ്ത പങ്കുവെച്ചു.

ഡിസൈനര്‍ പെര്‍നിയ ഖുറേഷിയും പ്രമുഖ താരമായ ടാന്യയ ഗാവ്‌റിയുമാണ് മസാബ ഗുപ്തയ്‌ക്കൊപ്പമുളള ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മസാബ ഗുപ്തയും കൂട്ടുകാരികളും നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. 


പ്രമുഖ നടി നീന ഗുപ്തയുടെയും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും മകളാണ് 30കാരിയായ മസാബ ഗുപ്ത. ചലച്ചിത്ര സംവിധായകന്‍ മധു മാണ്ഡനയാണ് ഭര്‍ത്താവ്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇവര്‍ വിവാഹം വേര്‍പിരിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com