ചാര്‍മിയുടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച് തൃഷ!

തൃഷയോടുള്ള നടി ചാര്‍മിയുടെ വിവാഹാഭ്യര്‍ത്ഥന വൈറലായിരുന്നു
ചാര്‍മിയുടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച് തൃഷ!

തൃഷയോടുള്ള നടി ചാര്‍മിയുടെ വിവാഹാഭ്യര്‍ത്ഥന വൈറലായിരുന്നു. തൃഷയുടെ 36ാം ജന്‍മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചാര്‍മിയുടെ ട്വീറ്റായിരുന്നു വൈറലായത്. 

'പ്രിയമുള്ളവളെ ഞാന്‍ നിന്നെ എന്നെന്നും സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുന്നതും കാത്തു നില്‍പ്പാണ് ഞാന്‍. നമുക്ക് വിവാഹം കഴിക്കാം. (ഇപ്പോള്‍ അത് നിയമപരമാണല്ലോ).' എന്നായിരുന്നു ചാര്‍മിയുടെ ട്വീറ്റ്. 

ഇപ്പോള്‍ ചാര്‍മിയുടെ ട്വീറ്റിന് മറുപടിയുമായി വന്നിരിക്കുകയാണ് തൃഷ. 'നന്ദി...ഞാന്‍ ഇതിനോടകം തന്നെ സമ്മതം പറഞ്ഞു കഴിഞ്ഞു ' എന്നാണ് തൃഷയുടെ ട്വീറ്റ്. 

രണ്ടു ട്വീറ്റുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തന്നെ ചുംബിക്കുന്ന തൃഷയുടെ ചിത്രവും ഉള്‍പ്പെടുത്തിയായിരുന്നു ചാര്‍മിയുടെ ട്വീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com