ഭീകരവാദിക്ക് മതമുണ്ട് , ഹിന്ദു ഭീകരവാദമില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് സ്വര ഭാസ്‌കര്‍

താന്‍ ഒരു ഹിന്ദുവാണെന്ന് പ്രജ്ഞ പറയുന്നുണ്ട്. അവര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയതായി കുറ്റം ചുമത്തപ്പെട്ടിട്ടുമുണ്ട്. അങ്ങനെയാണെങ്കില്‍ അവരെ ഹിന്ദുഭീകരവാദിയായി കണക്കാക്കേണ്ടതുണ്ടെന്നും സ്വര
ഭീകരവാദിക്ക് മതമുണ്ട് , ഹിന്ദു ഭീകരവാദമില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് സ്വര ഭാസ്‌കര്‍

ഭോപ്പാല്‍ : ഭീകരവാദത്തിന് മതമില്ലെങ്കിലും ഭീകരവാദികള്‍ക്ക് കൃത്യമായ മതമുണ്ടെന്ന് നടി സ്വര ഭാസ്‌കര്‍. ഇസ്ലാമിക് ഭീകരവാദം എന്ന് പറയുന്നുണ്ടെങ്കില്‍ ഹിന്ദുഭീകരവാദം എന്ന പ്രയോഗത്തിനും മടിക്കേണ്ടതില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. അക്രമം, കുറ്റകൃത്യം, ഭീകരവാദം ഇതെല്ലാം എല്ലാ മതത്തിലുള്ള ആളുകളും ചെയ്യുന്നുണ്ട്. അതില്‍ ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യനെന്നും ബുദ്ധിസ്റ്റുകളെന്നും ഭേദമില്ലെന്നും ഇവരെല്ലാം മുന്‍പ് ചെയ്തിരുന്നു, ഇപ്പോഴും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും സ്വര വ്യക്തമാക്കി.

ഭോപ്പാലില്‍ പ്രജ്ഞാ സിങ് താക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയുടെ നടപടി അപലപനീയമാണെന്നും അവര്‍ പറഞ്ഞു. ദിഗ് വിജയ സിങ് തന്നെയാണ് എന്തുകൊണ്ടും ഭോപ്പാലിലെ മികച്ച സ്ഥാനാര്‍ത്ഥി. താന്‍ ഒരു ഹിന്ദുവാണെന്ന് പ്രഗ്യ പറയുന്നുണ്ട്. അവര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയതായി കുറ്റം ചുമത്തപ്പെട്ടിട്ടുമുണ്ട്. അങ്ങനെയാണെങ്കില്‍ അവരെ ഹിന്ദുഭീകരവാദിയായി കണക്കാക്കേണ്ടതുണ്ടെന്നും സ്വര വ്യക്തമാക്കി. 

കടുത്ത മോദി വിമര്‍ശകയായ സ്വര ബെഗുസരായിയിലെ ഇടതുസ്ഥാനാര്‍ത്ഥി കനയ്യയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. കനയ്യ വിജയിച്ചാല്‍ അത് ജനാധിപത്യത്തിന്റെ വിജയമായി താന്‍ കാണുമെന്നും അവര്‍ പറഞ്ഞു. ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് സ്വര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com