ഹ്യൂമന്‍ കമ്പ്യൂട്ടറാവുന്നതിന്റെ ത്രില്ലിലെന്ന് വിദ്യാബാലന്‍, മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്; ശകുന്തളാ ദേവിയുടെ കഥ ചലച്ചിത്രമാകുന്നു

 ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടി ലോകം കീഴടക്കിയ കഥ പറയാന്‍ ഞാന്‍ വരുന്നുവെന്നും
ഹ്യൂമന്‍ കമ്പ്യൂട്ടറാവുന്നതിന്റെ ത്രില്ലിലെന്ന് വിദ്യാബാലന്‍, മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്; ശകുന്തളാ ദേവിയുടെ കഥ ചലച്ചിത്രമാകുന്നു

ണിതശാസ്ത്ര പ്രതിഭ കൊണ്ട് ലോകത്തെ ഞെട്ടിച്ച ശകുന്തളാ ദേവിയാകാന്‍ ഒരുങ്ങുന്നതിന്റെ ത്രില്ലിലാണ് വിദ്യാബാലന്‍. തുമാരി സുലുവിലെ പ്രസരിപ്പ് നിറഞ്ഞ വേഷത്തിന് ശേഷം കാത്തിരുന്ന് കിട്ടിയ ശകുന്തളാദേവിയെ കഴിവിന്റെ പരമാവധി മികച്ചതാക്കുമെന്നാണ് താരം പറയുന്നത്. ശകുന്തളാ ദേവിയാകുന്നതിന്റെ ആഹ്ലാദം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും താരം പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടി ലോകം കീഴടക്കി 'ഹ്യൂമന്‍ കമ്പ്യൂട്ടറാ'യ കഥ പറയാന്‍ ഞാന്‍ വരുന്നുവെന്നും അവര്‍ കുറിച്ചു.

അഞ്ചാം വയസില്‍ 18 വയസ് പ്രായമുള്ളവര്‍ ചെയ്യേണ്ട കണക്കുകള്‍ ഞൊടിയിടയില്‍ ചെയ്താണ് ശകുന്തളാ ദേവി ശ്രദ്ധേയയായത്. നിരവധി പ്രതിബന്ധങ്ങളെ തകര്‍ത്ത് അവര്‍ നേടിയ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രചോദനമാണെന്നും വിദ്യാബാലന്‍ പറയുന്നു. പകരം വയ്ക്കാനാവാത്ത നേട്ടങ്ങള്‍ക്കുടമയാണ് ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശകുന്തളാ ദേവി.
 
അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ കേള്‍ക്കുമ്പോള്‍ തന്നെ വിദ്യ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നുവെന്നും മാസങ്ങളോളം ചിത്രത്തിനായി ഹോം വര്‍ക്കുകള്‍ ചെയ്‌തെന്നും അനു മേനോന്‍ വെളിപ്പെടുത്തി. ഈ വര്‍ഷം അവസാനത്തോടെ  ചിത്രീകരണം ആരംഭിച്ച് 2020 ല്‍ തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com