പ്രണയം നിറച്ച് ലൂക്ക; ടൊവിനോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ 

നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
പ്രണയം നിറച്ച് ലൂക്ക; ടൊവിനോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ 

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഇരുവരും ഒന്നിച്ചുള്ള പോസ്റ്റാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ജൂണ്‍ 28 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കലാകാരനും ശില്‍പിയുമായ ലൂക്ക എന്ന കഥാപാത്രമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നിഹാരികയായി അഹാനയും ചിത്രത്തിലെത്തുന്നു. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

അരുണും മൃദുല്‍ ജോര്‍ജ് ചേര്‍ന്നാണ് ലൂക്കായുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com