ഐശ്വര്യയെ കൃത്യമായി വെട്ടിക്കളഞ്ഞ് സല്‍മാന്‍; ക്രോപ്പ് ചെയ്താലും കണ്ടുപിടിക്കുമെന്ന് ആരാധകര്‍, വൈറലായി ചിത്രം 

'ഹം ദില്‍ ദേ ചുകേ സനം' എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് സല്‍മാന്‍ പങ്കുവച്ചിരിക്കുന്നത് 
ഐശ്വര്യയെ കൃത്യമായി വെട്ടിക്കളഞ്ഞ് സല്‍മാന്‍; ക്രോപ്പ് ചെയ്താലും കണ്ടുപിടിക്കുമെന്ന് ആരാധകര്‍, വൈറലായി ചിത്രം 

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സഹോദരി പുത്രി ശാര്‍മിന്‍ സെഗാളിനെ ബോളിവുഡിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നടന്‍ സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. 'ഹം ദില്‍ ദേ ചുകേ സനം' എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ശാര്‍മിന് ആശംസകള്‍ കുറിച്ചത്. ചിത്രത്തില്‍ ബന്‍സാലിക്ക് പിറന്നാള്‍ കേക്ക് നല്‍കുന്ന ശാര്‍മിനെയാണ് കാണാന്‍ കഴിയുക. സല്‍മാനും ഇവര്‍ക്കൊപ്പമുണ്ട്.

അതേസമയം ഫോട്ടോയില്‍ രസകരമായ മറ്റൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ആരാധകര്‍. സല്‍മാന്‍ പങ്കുവെച്ച ചിത്രത്തിലെ ഐശ്യര്യ റായിയുടെ സാനിധ്യമാണ് കണ്ടെത്തല്‍. ഐശ്യര്യയെ പകുതിയോളം ക്രോപ്പ് ചെയ്താണ് സല്‍മാല്‍ ചിത്രം പോസ്റ്റ് ചെയ്തതെങ്കിലും ചിത്രത്തിലുള്ളത് ആഷ് ആണെന്നും 'ആംഖോം കി ഗുഷ്ടാകിയാന്‍' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയതാണ് ഫോട്ടോയെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍. 

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സല്‍മാന്‍-ഐശ്യര്യ പ്രണയകഥയിലേക്കാണ് ഈ ചിത്രം വീണ്ടും ആരാധകരെ എത്തിച്ചിരിക്കുന്നത്. ഹം ദില്‍ ദേ ചുകേ സനത്തിന്റെ സെറ്റില്‍ വച്ച് തുടങ്ങിയ പ്രണയം 2002ലാണ് അവസാനിച്ചത്. ബോളിവുഡില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട പ്രണയം തന്നെയായിരുന്നു ഇരുവരുടെയും. വേര്‍പിരിയലിന് ശേഷം പിന്നീടൊരിക്കലും ഇരുവരെയും ഒന്നിച്ച് ആരാധകര്‍ കണ്ടിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com