'വിവാഹം അറിയിക്കേണ്ട രീതിയില്‍ തന്നെ അറിയിക്കും' ; ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നടന്‍ ചിമ്പു

ഔദ്യോഗികപരമായും വ്യക്തിപരമായും വിവാദങ്ങളും അപവാദപ്രചരണങ്ങളും എന്റെ പിന്നാലെയുണ്ട്..
'വിവാഹം അറിയിക്കേണ്ട രീതിയില്‍ തന്നെ അറിയിക്കും' ; ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നടന്‍ ചിമ്പു


ചെന്നൈ : തന്നെക്കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചുമെല്ലാം പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി നടന്‍ ചിമ്പു. ചിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ വിവാഹിതനായതിന് പിന്നാലെയാണ് താരത്തിന്റെ വിവാഹത്തെക്കുറിച്ചും ഗോസിപ്പ് പരന്നത്. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ്, വിവാഹത്തെക്കുറിച്ചും, തന്റെ സിനിമകളെക്കുറിച്ചുമുള്ള അപവാദങ്ങളില്‍ താരം മനസ്സ് തുറന്നത്. 


പത്രക്കുറിപ്പിന്റെ ഉള്ളടക്കം ഇതാണ് 

ഔദ്യോഗികപരമായും വ്യക്തിപരമായും വിവാദങ്ങളും അപവാദപ്രചരണങ്ങളും എന്റെ പിന്നാലെയുണ്ട്.. പല നിര്‍മ്മാതാക്കളെയും സംവിധായകരെയും നേരില്‍പോയി കണ്ടിട്ടുണ്ട്. അതു പക്ഷേ അവരുമൊത്തു പുതിയൊരു സിനിമ ചെയ്യണമെന്ന ഉദ്ദേശത്തില്‍ മാത്രമായിരിക്കില്ല. ഇത്തരം കൂടിക്കാഴ്ച്ചകള്‍ക്കു പിന്നാലെയാണ് വാര്‍ത്തകള്‍ ജനിക്കുന്നത്.  പിന്നീട് ആ പ്രൊജക്ടുകളുടെ ഭാഗമായി എന്നെ കാണാത്തപ്പോള്‍ ഫാന്‍സ് അടക്കമുള്ളവര്‍ നിരാശരാകുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഇതാണ് നടക്കുന്നത്. എന്റെ പുതിയ പ്രൊജക്ടുകളേതൊക്കെയെന്ന് അതാത് സിനിമാനിര്‍മ്മാണ കമ്പനികള്‍ തന്നെ അറിയിക്കുമെന്നും ഈ അവസരത്തില്‍ പറയുന്നു. മാധ്യമങ്ങളോടും ഞാന്‍ കടപ്പെട്ടവനാണ്. 

എന്റെ ഇതു വരെയുള്ള കരിയറില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നെ സഹോദരനായും സ്വന്തം മകനായുമെല്ലാം കണക്കാക്കുന്ന ഒട്ടനവധി കുടുംബങ്ങളില്‍ ഒരാളാവാന്‍ കഴിഞ്ഞതും അവര്‍ കാരണമാണ്. ജീവിതത്തില്‍ പ്രതിസന്ധിഘട്ടങ്ങളിലൂടെ നെടുംതൂണായി നിന്നവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നെ ഞാനാക്കിയ സിനിമയിലെ ഓരോരുത്തരോടും കഴിവുകളെ വളര്‍ത്തിയെടുക്കാന്‍, തെറ്റു തിരുത്തി വീണ്ടും പരിശ്രമിക്കാന്‍ കെല്‍പ്പ് തന്നവരോടൊക്കെ ഞാന്‍ കടപ്പെട്ടിരിക്കുന്നു. 

പുതിയ ബന്ധങ്ങളാല്‍ വികസിച്ച എന്റെ കുടുംബവും എനിക്കു സന്തോഷം തരുന്നു. എന്റെ സഹോദരനും സഹോദരിയ്ക്കും കുടുംബങ്ങളായിക്കാണുന്നതിലും ഞാന്‍ സന്തോഷിക്കുന്നു. മാധ്യമങ്ങളടക്കമുള്ളവര്‍ അവര്‍ക്ക് അനുഗ്രഹാശിസ്സുകളുമായെത്തി. അതേ സമയം എന്റെ ജീവിതം വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. വിവാഹത്തെച്ചുറ്റിപ്പറ്റിയാണ് പുതിയ അപവാദപ്രചരണങ്ങള്‍. ഇപ്പോള്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അറിയിക്കട്ടെ. അതു സമയമാകുമ്പോള്‍ അറിയിക്കേണ്ട രീതിയില്‍ തന്നെ അറിയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com