നടി കാഞ്ചന അന്തരിച്ചു; 'വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മിയും' അവസാന ചിത്രം

ഓ​ല​പ്പീ​പ്പി എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് 2017 ലെ ​മി​ക​ച്ച സ്വ​ഭാ​വ ന​ടി​ക്കു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേതാവാണ്‌ 
നടി കാഞ്ചന അന്തരിച്ചു; 'വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മിയും' അവസാന ചിത്രം

ആലപ്പുഴ: മുതിർന്ന നടി പ​ട്ട​ണ​ക്കാ​ട് പു​ന്ന​ശേ​രി​ൽ കാഞ്ചന അന്തരിച്ചു. 89 വയസ്സായിരുന്നു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. സം​സ്കാ​രം കഴിഞ്ഞു. 

850 ഓ​ളം നാ​ട​ക​ങ്ങ​ളി​ൽ അഭിനയിച്ച കാഞ്ചന 1950ൽ ​എം. ശ്രീ​രാ​മു​ലു സം​വി​ധാ​നം ചെ​യ്ത 'പ്ര​സ​ന്ന​' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കമിട്ടത്. 'ഓ​ല​പ്പീ​പ്പി' എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് 2017 ലെ ​മി​ക​ച്ച സ്വ​ഭാ​വ ന​ടി​ക്കു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. ഉ​മ്മ, ഇ​ണ​പ്രാ​വു​ക​ൾ, കെ​യ​ർ ഓ​ഫ് സൈ​റാ​ഭാ​നു, ക്രോ​സ് റോ​ഡ്, ക​മ്മാ​ര​സം​ഭ​വം എന്നിങ്ങനെ നിരവധി സിനിമകളിൽ വേഷമിട്ടു. ഈ വർഷം പുറത്തിറങ്ങിയ വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യു​മാ​ണ് അ​വ​സാ​ന ചി​ത്രം.

പ​രേ​ത​നാ​യ നാ​ട​ക​ന​ട​ൻ കു​ണ്ട​റ ഭാ​സി​യു​ടെ ഭാ​ര്യ​യാ​ണ് കാഞ്ചന. മ​ക്ക​ൾ: പ്രേം​ലാ​ൽ, പ​രേ​ത​നാ​യ പ്ര​ദീ​പ്കു​മാ​ർ. മ​രു​മ​ക്ക​ൾ: റെ​ജി, ഷീ​ന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com