'എന്റെ സിനിമ എപ്പോള്‍ വെളിച്ചംകാണും എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു'; ഗൗതം മേനോനോട് കാര്‍ത്തിക് നരേന്‍

ഗൗതം മേനോന്റെ ഒരു ട്വീറ്റിന് താഴെയാണ് തന്റെ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന ചോദ്യവുമായി കാര്‍ത്തിക് എത്തിയത്
'എന്റെ സിനിമ എപ്പോള്‍ വെളിച്ചംകാണും എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു'; ഗൗതം മേനോനോട് കാര്‍ത്തിക് നരേന്‍

യുവസംവിധായകന്‍ കാര്‍ത്തിക് നരേനും സംവിധായകനും നിര്‍മാതാവുമായ ഗൗതം വാസുദേവ മേനോനും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിട്ട് നാളുകള്‍ കുറേയായി. കാര്‍ത്തിക് സംവിധാനം ചെയ്ത നരകാസുരനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവര്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നത്. ഗൗതം മേനോന്റെ നിര്‍മാണ കമ്പനിയായ ഒന്‍ട്രാഡ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇപ്പോള്‍ തന്റെ ചിത്രം എപ്പോള്‍ റിലീസ് ചെയ്യും എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ കാര്‍ത്തിക് നരേന്‍. 

ഗൗതം മേനോന്റെ ഒരു ട്വീറ്റിന് താഴെയാണ് തന്റെ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന ചോദ്യവുമായി കാര്‍ത്തിക് എത്തിയത്. ഈ ചിത്രം എന്ന് വെളിച്ചം കാണും എന്നറിഞ്ഞിരുന്നെങ്കില്‍ വളരെ സഹായകമാകും സാര്‍. ഈ ചിത്രം എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന ഒന്നാണ്' എന്നായിരുന്നു കാര്‍ത്തിക്കിന്റെ ചോദ്യം. 

നരകാസുരന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കാര്‍ത്തിക്കും ഗൗതവും തമ്മിലുണ്ടായ തര്‍ക്ക് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഗൗതം മേനോന്‍ ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും ഇത് തന്നെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നമാണ് കാര്‍ത്തിക് പറഞ്ഞത്. വിവാദത്തിന് ശേഷം കാര്‍ത്തികിന്റെയോ ഗൗതം മേനോന്റെയും സിനിമകള്‍ പുറത്തിറങ്ങിയിട്ടില്ല. ഗൗതം മേനോന്റെ എന്നൈ നോക്കി പായും തോട്ടൈ, ധ്രുവനച്ചത്തിരം എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. 

അതില്‍ എന്നൈ നോക്കി പായും തോട്ട നവംബര്‍ 15 ന് പുറത്തിറങ്ങുമെന്നാണ് ഗൗതം മേനോന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കാര്‍ത്തികിന്റെ നരകാസുരന്‍ പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞുവെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം റിലീസ് അനിശ്ചിതത്വത്തിലാണ്. ഇന്ദ്രജിത്ത് സുകുമാരന്‍, അരവിന്ദ് സ്വാമി, ശ്രീയ ശരണ്‍ തുടങ്ങിയവരാണ് നരകാസുരനിലെ പ്രധാനതാരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com