നടി അഞ്ജലി അമീറിന്റെ ജീവിതം ബിഗ് സ്‌ക്രീനിലേക്ക്  

അഞ്ജലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
നടി അഞ്ജലി അമീറിന്റെ ജീവിതം ബിഗ് സ്‌ക്രീനിലേക്ക്  

ട്രാന്‍സ് ജെന്‍ഡര്‍ നടി അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. മമ്മൂട്ടിയുടെ പേരന്‍പിലൂടെ ശ്രദ്ധേയയായ നടി അഞ്ജലിയുടെ ജീവിതം ഗാള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയ്ന്‍മെന്റാണ് സിനിമയാക്കുന്നത്. ഒരേ സമയം മലയാളത്തിലും തമിഴിലുമായിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ് ആണ്.

ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. അഞ്ജലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ വികെ അജിത് കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും കടന്നു വന്ന് ദൃശ്യവിനോദ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് അഞ്ജലി അമീര്‍. സ്വന്തം ജീവിതത്തിലുണ്ടായ അനുഭവങ്ങളും തിരിച്ചറിവുകളും ഈ സിനിമക്ക് സ്വാഭാവികത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഞ്ജലി അമീര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com