ഷബാന ആസ്മി മാതാവിനൊപ്പം (ഫയല്‍)
ഷബാന ആസ്മി മാതാവിനൊപ്പം (ഫയല്‍)

ഷബാന ആസ്മിയുടെ അമ്മയും ആദ്യകാല നടിയുമായ ഷൗക്കത്ത് കൈഫി അന്തരിച്ചു

ഷബാന ആസ്മിയുടെ അമ്മയും ആദ്യകാല നടിയുമായ ഷൗക്കത്ത് കൈഫി അന്തരിച്ചു

മുംബൈ: ബോളിവുഡ് നടി ഷബാന ആസ്മിയുടെ അമ്മയും പഴയകാല നടിയുമായ ഷൗക്കത്ത് കൈഫി അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷൗക്കത്തിനെ വെള്ളിയാഴ്ച വീട്ടിലേക്കു തിരിച്ചുകൊണ്ടുവന്നെങ്കിലും വൈകീട്ടോടെ നില ഗുരുതരമാവുകയായിരുന്നു. 

ഉര്‍ദ്ദു കവിയും ഗാനരചയിതാവുമായ കൈഫി ആസ്മിയാണ് ഭര്‍ത്താവ്. ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ), പ്രോഗ്രസീവ് റൈറ്റേഴ്‌സ് യൂണിയന്‍ എന്നിവ നേതൃത്വത്തില്‍ ഇരുവരും സജീവമായി പ്രവര്‍ത്തിച്ചു. 

'ബസാര്‍', 'ഉംറാവോ ജാന്‍', ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച 'സലാം ബോംബെ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഷൗക്കത്ത് കൈഫി. 'സത്യ'യാണ് ഷൗക്കത്ത് അഭിനയിച്ച അവസാന ചിത്രം. 2002ലായിരുന്നു ഭര്‍ത്താവ് കൈഫി ആസ്മിയുടെ അന്തരിച്ചത്. 

ഷൗക്കത്തിന്റെ ആത്മകഥയാണ് 'കൈഫി ആന്‍ഡ് ഐ'.
ബാബ ആസ്മിയാണ് മകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com