സ്കൂള്‍ പഠനകാലത്തെ രസകരമായ ഓര്‍മകള്‍ പങ്കുവെച്ച് ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍. ചെറിയ ക്ലാസില്‍ പഠിക്കുന്ന സമയത്തെ സ്കൂള്‍ റിപ്പോര്‍ട്ടാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കുട്ടി ദീപികയുടെ കുസൃതികളെക്കുറിച്ച് ടീച്ചറിന്റെ പരാതിയാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ദീപികയുടെ പോസ്റ്റുകള്‍ക്ക് ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങ് രസകരമായ മറുപടികളാണ് നല്‍കിയിരിക്കുന്നത്.
ക്ലാസിലെ വര്ത്തമാനക്കാരിയാണ് ദീപിക എന്നാണ് ഒരു റിപ്പോര്‍ട്ടിലുള്ളത്. പ്രശ്നക്കാരി എന്നാണ് ഇതിന് മറുപടിയാണ് രണ്‍വീര്‍ കുറിച്ചിരിക്കുന്നത്. ക്ലാസില്‍ പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ടീച്ചര്‍ കുറിച്ചിട്ടുണ്ട്. ശരിയാണ്, ഞാനും ഇത് അംഗീകരിക്കുന്നു എന്നായിരുന്നു രണ്‍വീറിന്റെ കമന്റ്. മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ദീപിക പകല്‍ സ്വപ്നം കാണുന്നവളാണ് എന്നാണ്. ഇത് ദീപികയ്ക്ക് തന്നെ വിശ്വസിക്കാനായിട്ടില്ല.
എന്തായാലും പ്രിയ താരത്തിന്റെ സ്കൂള്‍ റിപ്പോര്‍ട്ട് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. പഠിക്കുന്ന സമയത്ത് മാത്രമല്ല ഇപ്പോഴും കുസൃതിയ്ക്ക് കുറവില്ല എന്നാണ് ആരാധകര്‍ പറയുന്നത്. സ്കൂള്‍കാലഘട്ടത്തില്‍ ചെയ്ത കാര്യങ്ങളെല്ലാം ചില ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ