വിനയ് ഫോർട്ട് നായകനാകുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ  

സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറൽ സഞ്ജു ഉണ്ണിത്താനാണ് നിർമിക്കുന്നത്
വിനയ് ഫോർട്ട് നായകനാകുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ  

ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിനയ് ഫോർട്ട് നായകനാകുന്ന ചിത്രം സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറൽ സഞ്ജു ഉണ്ണിത്താനാണ് നിർമിക്കുന്നത്. സാമ‌ൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ ആക്ഷേപഹാസ്യമായി അവതരിപ്പികുകയാണ് ചിത്രത്തിൽ. 

അനുമോൾ, ശ്രിന്ദ, അലൻസിയർ, മധുപാൽ, സുനിൽ സുഖദ, ടിനി ടോം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  നവംബറില്‍ ചിത്രം തീയേറ്ററുകളിലെത്തും.

നടൻ ടൊവിനോ തോമസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് തന്റെ ആശംസ അറിയിച്ച് കൊണ്ടായിരുന്നു ടൊവിനോ പോസ്റ്റർ പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com