''സംയുക്ത ഇനി അഭിനയിക്കേണ്ടെന്ന നിലപാടെനിക്കില്ല, വിവാഹശേഷം ഞങ്ങളൊരുമിച്ചൊരു സിനിമക്കുള്ള ഫാമിലി പാക്കേജുമായി ആരും വിളിച്ചട്ടില്ല'': തുറന്ന് പറഞ്ഞ് ബിജു മേനോന്‍

ഒരു കാലത്ത് മലയാളികള്‍ക്ക് വേണ്ടി സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച ഈ താരജോഡികള്‍ വീണ്ടും ഒന്നിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ബിജു.
''സംയുക്ത ഇനി അഭിനയിക്കേണ്ടെന്ന നിലപാടെനിക്കില്ല, വിവാഹശേഷം ഞങ്ങളൊരുമിച്ചൊരു സിനിമക്കുള്ള ഫാമിലി പാക്കേജുമായി ആരും വിളിച്ചട്ടില്ല'': തുറന്ന് പറഞ്ഞ് ബിജു മേനോന്‍

നായകനായും സഹനടനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ തിളങ്ങി സിനിമയില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിജുമേനോന്‍. ടിവി സീരിയലിലൂടെ സിനിമാലോകത്തേക്കെത്തിയ നടന്‍ ഇപ്പോള്‍ നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. 

എന്നും ഒരേ തരത്തിലുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാതെ ട്രെന്‍ഡിനൊപ്പം മുന്നോട്ട് പോകുന്നത് തന്നെയാണ് ഈ നടന്റെ വിജയരഹസ്യമെന്ന് തോന്നുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രിയാണ് ഇപ്പോള്‍ ബിജുവിന്റെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന സിനിമ. പ്രേമവിവാഹങ്ങളെ എതിര്‍ക്കുന്ന അവിവാഹിതനായ ഒരു കല്യാണ ബ്രോക്കറായിട്ടാണ് ബിജു ചിത്രത്തിലെത്തുന്നത്. 

നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും ബിജുവിന് ഇന്നും ഇഷ്ടമുള്ള ചില ചിത്രങ്ങളുണ്ട്. പത്രം, കണ്ണെഴുതി പൊട്ടും തൊട്ട്, കൃഷ്ണ ഗുഡിയില്‍ ഒരു പ്രണയകാലത്ത്, മഴ, മേഘമല്‍ഹാര്‍ തുടങ്ങിയവയെല്ലാം അതില്‍പ്പെടും. തന്റെ പ്രിയമുള്ള സിനിമകളിലൂടെയാണ് സംയുക്ത വര്‍മ്മ എന്ന നടിയും ബിജുവും ഒന്നിക്കുന്നതും വിവാഹിതരാകുന്നതും.

എന്നാല്‍ വിവാഹശേഷം ബിജു മേനോന്‍ സിനിമയില്‍ സജീവമായപ്പോഴും മകനെ നോക്കുന്ന തിരക്കുകള്‍ മൂലം സംയുക്ത അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഒരു കാലത്ത് മലയാളികള്‍ക്ക് വേണ്ടി സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച ഈ താരജോഡികള്‍ വീണ്ടും ഒന്നിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ബിജു.

വിവാഹശേഷം ഞങ്ങളെ ഒന്നിച്ചാരും വിളിച്ചിട്ടില്ല എന്നാണ് ബിജു പറയുന്നത്. 'കാഴ്ച, കഥപറയുമ്പോള്‍ എന്നീ സിനിമകളിലേക്ക് സംയുക്തയെ വിളിച്ചിരുന്നു. പക്ഷേ, വിവാഹശേഷം ഞങ്ങള്‍ ഒരുമിച്ചൊരു സിനിമയിലേക്കുള്ള 'ഫാമിലി പാക്കേജ്' വന്നട്ടില്ല'- ബിജു മേനോന്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com