ലക്ഷ്യം സ്ത്രീശാക്തീകരണം: 'ഭാരത് ലക്ഷ്മി'യുടെ അംബാസഡര്‍മാരായി ദീപികയും പിവി സിന്ധുവും

ഈ പദ്ധതിയിലൂടെ രാജ്യമെമ്പാടുമുള്ള സ്ത്രീകളുടെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പുറംലോകത്തെ അറിയിക്കാനാണ് ശ്രമിക്കുന്നത്.
ലക്ഷ്യം സ്ത്രീശാക്തീകരണം: 'ഭാരത് ലക്ഷ്മി'യുടെ അംബാസഡര്‍മാരായി ദീപികയും പിവി സിന്ധുവും

ന്ത്യയിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡര്‍മാരായി ബോളിവുഡ് നടി ദീപിക പദുകോണിനെയും ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെയും തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്ത്രീശാക്തീകരണം ലക്ഷമാക്കിക്കൊണ്ടുള്ള ഈ പദ്ധതിക്ക് മുന്‍കൈയെടുക്കുന്നത്. 

ഈ പദ്ധതിയിലൂടെ രാജ്യമെമ്പാടുമുള്ള സ്ത്രീകളുടെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പുറംലോകത്തെ അറിയിക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ന്റെ 57ാമത് എഡിഷനിലാണ് ഭാരത് കി ലക്ഷ്മി പദ്ധതി പ്രഖ്യാപിക്കുന്നത്. 

ദീപാവലിക്കു മുന്നോടിയായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്രചാരണത്തെക്കുറിച്ചുള്ള വീഡിയോ പ്രധാനമന്ത്രി കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.

''കഴിവ്, നിശ്ചയദാര്‍ഢ്യം, ഉറച്ചതീരുമാനം, സമര്‍പ്പണം എന്നിവ ഇന്ത്യന്‍ നാരീശക്തിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. ഈ വീഡിയോയിലൂടെ പിവി സിന്ധുവും ദീപിക പദുകോണും 'ഭാരത് കി ലക്ഷ്മി' ആഘോഷിക്കേണ്ടതിന്റെ സന്ദേശം മികച്ചരീതിയില്‍ പകരുന്നുണ്ട്''- പ്രധാനമന്ത്രി ട്വീറ്റുചെയ്തു.

പദ്ധതിക്കു പിന്തുണയറിയിച്ച് ദീപികയും സിന്ധുവും രംഗത്തെത്തിയിരുന്നു. ഈ ദീപാവലിയില്‍ നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ നല്‍കിയ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കാമെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ദീപിക ട്വീറ്റ് ചെയ്തു. സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ സമൂഹം വളരുകയാണെന്നും അവരുടെ നേട്ടങ്ങള്‍ക്കു അഭിമാനത്തിനു ഇടം നല്‍കുന്നുവെന്നും പിവി.സിന്ധു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com