യുവനടൻ ദുൽഖർ സൽമാൻ തന്റെ യൂറോപ്പ് യാത്രയ്ക്കിടെ നടത്തിയ സാഹസികതയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കിഴക്കന്‍ സ്പെയിനിലെ ദ്വീപ് സമൂഹമായ ബാലേറിക് ഐലന്‍ഡിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു ഈ സാഹസം. മെഡിറ്റനേറിയന്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിങ്ങ് നടത്തുന്നതിനിടെ നടുകടലിലേക്ക് എടുത്ത് ചാടുകയായിരുന്നു താരം.
'ഇത് ചെയ്യരുത് എന്ന് നിങ്ങള്‍ പറഞ്ഞു! ചാടരുത് എന്ന്! പക്ഷെ ഞാൻ വീണ്ടും വീണ്ടും അത് ചെയ്തു!' എന്ന അടിക്കുറുപ്പോടെ ദുൽഖർ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നതും. മണിക്കൂറുകൾക്കകം നാല് ലക്ഷത്തിലധികം ലൈക്കുകളാണ് വിഡിയോ നേടിയത്. സ്രാവ് പിടിച്ചോ ആവോ എന്നതരത്തിലുള്ള രസകരമായ കമന്റുകളും വിഡിയോയ്ക്ക് താഴെ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ