ട്രെഡ്മില്ലില്‍ ഇരുന്ന്‌ അമ്മയുടെ കസര്‍ത്ത് കാണുന്ന തൈമൂര്‍; വൈറലായി കരീനയുടെ യോഗ വിഡിയോ

വീട്ടില്‍ സൂര്യ നമസ്‌കാരം ചെയ്യുന്നതിന്റെ വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം
ട്രെഡ്മില്ലില്‍ ഇരുന്ന്‌ അമ്മയുടെ കസര്‍ത്ത് കാണുന്ന തൈമൂര്‍; വൈറലായി കരീനയുടെ യോഗ വിഡിയോ

ബോളിവുഡിലെ ഫിറ്റ്‌നസ് മദറാണ് കരീന കപൂര്‍. തൈമൂറിന് ജന്മം നല്‍കിയതിന് പിന്നാലെ വളരെ പെട്ടെന്നാണ് താരം തന്റെ പഴയ ശരീര സൗന്ദര്യത്തിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോഴും തന്റെ വ്യായാമത്തിലും ട്രെയ്‌നിങ്ങിലും ഒരു കോംപ്രമൈസിനും താരം തയാറല്ല. ഇപ്പോള്‍ വീട്ടില്‍ സൂര്യ നമസ്‌കാരം ചെയ്യുന്നതിന്റെ വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. 

അമ്മ യാഗ ചെയ്യുന്നത് നോക്കി മകന്‍ തൈമൂറും അടുത്തിരിപ്പുണ്ട്. ഫാസ്റ്റ് ഫോര്‍വേഡിലൂള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കരീനയുടെ യോഗയേക്കാള്‍ കയ്യടി വാങ്ങുകയാണ് പുറകില്‍ കളിക്കുന്ന തൈമൂര്‍. ട്രെഡ്മിലില്ലില്‍ ഇരുന്ന് ക്ഷമയോടെ അമ്മയുടെ കസര്‍ത്ത് കാണുകയാണ് തൈമൂര്‍. എന്തായാലും ആരാധകരെ ആവശത്തിലാക്കിയിരിക്കുകയാണ് കുട്ടിത്താരം. പുറകില്‍ ഇരിക്കുന്ന ക്യൂട്ട് ബോളിനെ കാണാന്‍ വേണ്ടി മാത്രം പത്തില്‍ അധികം തവണ വിഡിയോ കണ്ടെന്നാണ് ആരാധകരില്‍ ഒരാള്‍ കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rupal Sidhpura Faria (@rupal_sidh) on

സോഷ്യല്‍ മീഡിയയിലെ സ്റ്റാറാണ് കരീന- സെയ്ഫ് അലി ഖാന്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍. താരപുത്രന്റെ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അംഗ്രസി മീഡിയമാണ് താരത്തിന്റെ പുതിയ ചിത്രം. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥയായാണ് താരം എത്തുക. കൂടാതെ അക്ഷയ് കുമാറിന്റെ നായികയായി ഗുഡ് ന്യൂസ് എന്ന ചിത്രത്തിലും താരംഎത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com