നടി ദേവയാനിയുടെ അമ്മ അന്തരിച്ചു 

ഇന്നലെ രാവിലെയായിരുന്നു അന്ത്യം
നടി ദേവയാനിയുടെ അമ്മ അന്തരിച്ചു 

പ്രമുഖ നടി ദേവയാനിയുടെയും നടന്‍ നകുലിന്റെയും അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി അഭിനയരംഗത്തുള്ള ദേവയാനി മലയാളം തമിഴ് തെലുങ്ക് ഭാഷകളില്‍ സജീവമാണ്. ബംഗാളി, ഹിന്ദി സിനിമകളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്. കാക്കക്കും പൂച്ചയ്ക്കും കല്യാണം, ത്രീ മെന്‍ ആര്‍മി, കിണ്ണം കട്ട കള്ളന്‍, സുന്ദര പുരുഷന്‍, ബാലേട്ടന്‍, നരന്‍ തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്. 

പത്തിലധികം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞ സഹോദരന്‍ നകുല്‍ 2003 മുതലാണ് അഭിനയരംഗത്തേക്കെത്തിയത്. പിന്നണിഗാന രംഗത്തും നകുല്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com