ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവും അമേരിക്കന്‍ സൂപ്പര്‍താരവുമായ നിക് ജൊനാസിന് ഇപ്പോള്‍ ഇന്ത്യയിലും ആരാധകര്‍ ഏറെയാണ്. ദമ്പതികളുടെ പുതിയ വിശേഷം അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതോടെ നിക് ജൊനാസിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എരിയുന്ന സിഗററ്റ് ചുണ്ടില്‍ വെച്ചുകൊണ്ടുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സിഗരറ്റിന് ദൂഷ്യവശങ്ങള്‍ താരത്തിനെ പഠിപ്പിക്കുകയാണ് ആരാധകര്‍.
അമേരിക്കന്‍ മാഗസിന് സിഗര്‍ അഫിസിയൊനാഡോയുടെ സെപ്റ്റംബര്‍ ലക്കത്തിലെ കവര്‍ ബോയ് നിക്കായിരുന്നു. എരിയുന്ന സിഗററ്റിനൊപ്പമുള്ള ചിത്രമാണ് കവര്‍ ഫോട്ടോ വന്നത്. ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആരാധകര്‍ പരാതിയുമായി എത്തിയത്. നിക് ജൊനാസിനെ ഇഷ്ടമാണെന്നും എന്നാല്‍ പുകവലിക്കുന്നത് അത്ര കൂള്‍ അല്ലെന്നുമാണ് കമന്റുകള്‍. കാന്‍സര്‍ സ്റ്റിക് എന്നാണ് ഒരാള്‍ സിഗററ്റിനെ വിശേഷിപ്പിച്ചത്. നിക്ക് പ്രമേഹരോഗിയാണെന്നും പുകവലിയില്‍ നിന്ന് മാറി നില്‍ക്കണമെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്. ഭാര്യ പ്രിയങ്ക ചോപ്രയും പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. യമ്മി' എന്നാണ് താരം കുറിച്ചത്.
ഇതിന് മുന്‍പ് പ്രിയങ്കയ്ക്കെതിരേയും സിഗററ്റ് വലിക്കുന്നതിന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വെക്കേഷനിടെ താരം സിഗററ്റ് വലിക്കുന്ന ചിത്രങ്ങള്‍ വൈറലായതോടെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ