'ഞാനും കറുപ്പുടുത്ത്, മുടിനീട്ടിവളര്‍ത്തി, ചായം തേച്ച് നടക്കട്ടേ'; ചര്‍ച്ചയായി മ്യൂസിക് വിഡിയോ

ആദര്‍ശ് കുമാര്‍ അനിയല്‍ സംവിധാനം ചെയ്ത രാവണ്‍ എന്ന മ്യൂസിക് വിഡിയോ ആണ് ചര്‍ച്ചയാലുന്നത്
'ഞാനും കറുപ്പുടുത്ത്, മുടിനീട്ടിവളര്‍ത്തി, ചായം തേച്ച് നടക്കട്ടേ'; ചര്‍ച്ചയായി മ്യൂസിക് വിഡിയോ

ജാതിയുടേയും നിറത്തിന്റേയും പേരിലുള്ള വിവേചനങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന് കെവിന് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഏങ്ങണ്ടിയൂരിലെ വിനായകന്‍ കൊലചെയ്യപ്പെട്ടത് മുടിനീട്ടിവളര്‍ത്തിയതിന്റെ പേരിലാണ്. ഇതിനെയെല്ലാം ചോദ്യം ചെയ്യുന്ന ഒരു മ്യൂസിക് വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ആദര്‍ശ് കുമാര്‍ അനിയല്‍ സംവിധാനം ചെയ്ത രാവണ്‍ എന്ന മ്യൂസിക് വിഡിയോ ആണ് ചര്‍ച്ചയാലുന്നത്. 

മകനെ കാണാതായ ഒരു അച്ഛനിലൂടെയാണ് മ്യൂസിക് വിഡിയോ സഞ്ചരിക്കുന്നത്. കറുത്ത് മെലിഞ്ഞ്, മുടി നീട്ടിവളര്‍ത്തിയ, മുടിയില്‍ ചുവന്ന ചായം തേച്ചിരുന്ന തന്റെ മകനെ കാണാനില്ലെന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. കറുത്ത നിറത്തിന്റേയും ജാതിയുടേയും പേരില്‍ അനുഭവിക്കേണ്ടി വരുന്ന കളിയാക്കലും കുത്തുവാക്കുകളും എടുത്തു പറയുന്നതാണ് വിഡിയോ. 

സംവിധായകന്റെ അച്ഛനും കലാകാരനുമായ അംബുജാക്ഷനാണ് വിഡിയോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. തൗസന്‍ഡ് സ്‌റ്റോറീസിന്റെ ബാനറില്‍ സലീഷ് പത്മിനി സുബ്രഹ്മണ്യന്‍, പ്രമോദ് വാഴൂര്‍ രാജേഷ് നേതാജി എന്നിവരാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ബോധി സൈലന്‍ള് സ്‌കേപ്പിലൂടെ സംഗീത സംവിധായകന്‍ ബിജിബാലാണ് വീഡിയോ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com