'കോയി യേ കൈസേ ബതായേ': തൊട്ടടുത്തിരുന്നാണോ മഞ്ജരി പാടുന്നത്? സംഗീതത്തിലലിയുന്ന നിമിഷങ്ങള്‍, വീഡിയോ
പ്രേക്ഷകരെ ആസ്വാദനത്തിന്റെ മായിക ലോകത്തെത്തിച്ച് മറ്റൊരു ഗാനവുമായി വീണ്ടുമെത്തിയിരിക്കുകയാണ് പ്രിയപ്പെട്ട ഗായിക മഞ്ജരി. ജഗ്ജിത് സിങ്ങിന്റെ അതിമനോഹരമായ 'കോയി യേ കൈസേ ബതായേ..' എന്ന പാട്ടിന്റെ പുതിയൊരു പതിപ്പാണ് പ്രശസ്ത പിന്നണി ഗായികയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ മഞ്ജരി അവതരിപ്പിച്ചിരിക്കുന്നത്.
അര്ത്ഥ് എന്ന സിനിമയിലെ ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് കൈഫി അസ്മിയാണ്. ബാസ്സ് ഗിറ്റാര്അഭിജിത് സുധി, ഗിറ്റാറിസ്റ്റ് അബിന്‍ സാഗര്‍ എന്നിവര്‍ മഞ്ജരിക്കൊപ്പമുണ്ട്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയന്‍. ഛായാഗ്രഹണം മുഹമ്മദ് അഫ്താബും, എഡിറ്റിങ് ഷെജസും നിര്‍വഹിച്ചിരിക്കുന്നു.
When the heart speaks... നമ്മുടേതെന്നു കരുതുന്ന സമൂഹത്തില്‍ നാം ആരുമല്ലാതാകുമ്പോള് നമുക്ക് ആകെയുള്ള ആശ്രയം നമ്മുടെ മനസ്സ് മാത്രമാണ്, ആ മനസ് പാടുന്നു... എന്റെ ഈ ഒറ്റപ്പെടലിന്റെ കാരണം എന്താണ്..? എന്റേതെന്നു ഞാന്‍ വിശ്വസിച്ചതെല്ലാം എങ്ങനെ മറ്റൊരാളുടേതായി..?
സ്നേഹം നിറഞ്ഞ ഏതൊരു ബന്ധവും ജന്മാന്തര ബന്ധങ്ങളാണെങ്കില്‍ പിന്നീട് അത് എന്തുകൊണ്ട് അങ്ങനെ അല്ലാതാകുന്നു ...? എന്തുകൊണ്ട് ഞാന്‍ ആരും അല്ലാതാകുന്നു...? ഇതാണ് ഗാനം അര്‍ഥമാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ