ഷോലെയിലെ കൊള്ളക്കാരന്‍ 'കാലിയ' വിജു ഖോട്ടെ അന്തരിച്ചു

ഹിന്ദിയിലും മറാത്തിയിലുമായി മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഷോലെയിലെ കൊള്ളക്കാരന്‍ 'കാലിയ' വിജു ഖോട്ടെ അന്തരിച്ചു

മുംബൈ: ബോളിവുഡിലെ എക്കാലത്തെയും അനശ്വര ചിത്രങ്ങളില്‍ ഒന്നായ ഷോലെയിലെ കാലിയ എന്ന കൊള്ളക്കാരന്റെ വേഷത്തിലൂടെ പ്രശസ്തനായ നടന്‍ വിജു ഖോട്ടെ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മുംബൈയിലായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായിരുന്നു.

ഹിന്ദിയിലും മറാത്തിയിലുമായി മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടിവി ഷോകളുടെയും ഭാഗമായിട്ടുണ്ട് ഇദ്ദേഹം. 1964ല്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ച വിജു ഖോട്ടെയുടെ ഷോലെയിലെ കൊള്ളക്കാരന്‍ കാലിയക്ക് പുറമെ അന്ദാസ് അപ്‌ന അപ്‌നയിലെ റോബര്‍ട്ട് എന്ന വേഷവും ഏറെ ശ്രദ്ധേയമായിരുന്നു. 

ഖയാത്ത് സെ ഖയാമത്ത് തക്ക്, വെന്റിലേറ്റര്‍ എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ടെലിവിഷന്‍ ഷോയായ സബാനിലും അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലം മറാത്തി നാടകവേദിയില്‍ സജീവമായി നിന്ന ശേഷമാണ് ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തിയത്. 2018ല്‍ 'ജാനെ ക്യോന്‍ ദേ യാരൂണ്‍' എന്ന ചിത്രത്തിലാണ് വിജു ഖോട്ടെ അവസാനമായി അഭിനയിച്ചത്. 

നിശബ്ദസിനമയുടെ കാലത്ത് സജീവമായിരുന്ന നടന്‍ നന്ദു ഖോട്ടെയുടെ മകനാണ്. നടി ശുഭ ഖോട്ടെ സഹോദരിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com