രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നു; ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്
രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നു; ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. പൊലീസ് വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. 

ആയുധങ്ങള്‍ക്കു നടുവില്‍ കൂളിങ് ഗ്ലാസ് വെച്ച് ചിരിച്ചു നില്‍ക്കുന്ന രജനീകാന്തിനെയാണ് പോസ്റ്ററില്‍ കാണുന്നത്. രജനീകാന്തിനൊപ്പമുള്ള നയന്‍താരയുടെ മൂന്നാമത്തെ ചിത്രമാണിത്. മണിചിത്രത്താഴിന്‍രെ തമിഴ് റീമേക്ക് ചന്ദ്രമുഖിയിലാണ് ആദ്യമായി രജനീകാന്തിനൊപ്പം നയന്‍താര അഭിനയിക്കുന്നത്. അതിന് ശേഷം കുസേലനില്‍ ചെറിയ വേഷത്തിലെത്തി. 

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.  ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദനാണ്. രജനീകാന്തിന്റെ 167ാം ചിത്രമാണിത്. രജനീകാന്തിനെവെച്ച് മുരുകദോസ് ചെയ്യുന്ന ആദ്യത്തെ ചിത്രമാണിത്. എസ്.ജെ. സൂര്യയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. സിനിമയുടെ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com