പുതിയ ചുവടുവയ്പ്പുമായി എആര്‍ റഹ്മാന്‍: കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് ഉടന്‍

99 സോങ്‌സ് എന്ന പേരില്‍ ഇറങ്ങുന്ന ചിത്രം ഒരു പ്രണയകഥയായിരിക്കും.
പുതിയ ചുവടുവയ്പ്പുമായി എആര്‍ റഹ്മാന്‍: കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് ഉടന്‍

ആര്‍ റഹ്മാന്‍ എന്ന പേര് കേട്ടാല്‍ തന്നെ സംഗീതത്തിന്റെ മാധുര്യങ്ങളാണ് ഓരോരുത്തരുടേയും മനസില്‍ വരിക. സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ പേരുകളിലെല്ലാം അറിയപ്പെട്ടിരുന്ന അദ്ദേഹമിപ്പോള്‍ സിനിമാ നിര്‍മ്മാണത്തിലും തിരക്കഥയിലുമെല്ലാം കൈ വെച്ച് നോക്കുകയാണ്.

99 സോങ്‌സ് എന്ന പേരില്‍ ഇറങ്ങുന്ന ചിത്രം ഒരു പ്രണയകഥയായിരിക്കും. ഇതിന്റെ ജോലികള്‍ നടന്നുവരികയാണെന്ന് റഹ്മാന്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ കഥ റഹ്മാന്റേത് തന്നെയാണ്. 

സംഗീതമാന്ത്രികനെന്ന് ലോകമെമ്പാടും വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ കന്നിച്ചിത്രം സംഗീതത്തിനു പ്രാധാന്യം നല്‍കുന്നതു തന്നെയായിരിക്കും. സ്വന്തം നിര്‍മാണ കമ്പനിയായ വൈ എം മൂവീസും ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് 99 സോങ്‌സ് നിര്‍മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ജൂണ്‍ 21ന് റിലീസ് ചെയ്യുമെന്നും എ ആര്‍ റഹ്മാന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com