'അയ്യപ്പനും കോശിയു'മായി പൃഥ്വിരാജും ബിജു മേനോനും ; സച്ചിയുടെ രണ്ടാം ചിത്രം

രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജും ബിജുമേനോനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്
'അയ്യപ്പനും കോശിയു'മായി പൃഥ്വിരാജും ബിജു മേനോനും ; സച്ചിയുടെ രണ്ടാം ചിത്രം

അനാര്‍ക്കലി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ്. അയ്യപ്പനും കോശിയും എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം പാലക്കാട് നടന്നു. 

പൃഥ്വിരാജും ബിജുമേനോനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അയ്യപ്പനായി ബിജുമേനോനും കോശിയായി പൃഥ്വിരാജും എത്തുന്നു. മറ്റ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചി സംവിധായകനായി അരങ്ങേറ്റം കുറിച്ച അനാര്‍ക്കലിയില്‍ പൃഥ്വിരാജും ബിജുമേനോനുമായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ഇപ്പോള്‍ സച്ചി തിരക്കഥ എഴുതി ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com