ഷാരൂഖിനൊപ്പമുള്ള ഫോട്ടോ വൈറല്‍; അറ്റ്‌ലിക്കെതിരെ വംശീയ അധിഷേപം, പ്രതിഷേധം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും തമ്മിലുള്ള ഐപില്‍ മത്സരം കാണാന്‍ ചെന്നൈ ചിദംബരം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ എത്തിയതായിരുന്നു ഇരുവരും.
ഷാരൂഖിനൊപ്പമുള്ള ഫോട്ടോ വൈറല്‍; അറ്റ്‌ലിക്കെതിരെ വംശീയ അധിഷേപം, പ്രതിഷേധം

പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ അറ്റ്‌ലിക്കെതിരെ വംശീയ അധിഷേപം. രാജാറാണി, തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അറ്റ്‌ലി കുമാര്‍. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് തൊട്ടുപിന്നാലെയാണ് നിറത്തിന്റെ പേരില്‍ അറ്റ്‌ലിയെ ചിലര്‍ അധിഷേപിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും തമ്മിലുള്ള ഐപില്‍ മത്സരം കാണാന്‍ ചെന്നൈ ചിദംബരം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ എത്തിയതായിരുന്നു ഇരുവരും. ഈ അവസരത്തില്‍ എടുത്ത ഫോട്ടോയ്ക്ക് താഴെയാണ് ചിലര്‍ നിലവാരമില്ലാത്ത കമന്റുകളുമായി എത്തിയത്.

അറ്റ്‌ലിയെ അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി അദ്ദേഹത്തിന്റെ ആരാധകരടക്കം ഒട്ടനവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. അറ്റ്‌ലിയുടെ ദൃഢനിശ്ചയവും കഠിനാധ്വാനവുമാണ് അദ്ദേഹത്തെ ഈ നിലയില്‍ എത്തിച്ചതെന്നും പരിഹസിക്കുന്നവര്‍ക്ക് എന്ത് നേട്ടമാണ് അവകാശപ്പെടാനുള്ളതെന്നും അവര്‍ ചോദിച്ചു. 

സംവിധായകന്‍ ശങ്കറിന്റെ സഹസംവിധായകനയാണ് അറ്റ്‌ലി സിനിമാരംഗത്തേക്ക് വരുന്നത്. എന്തിരന്‍, നന്‍മ്പന്‍ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശങ്കറിനോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. 26ാമത്തെ വയസിലാണ് അറ്റ്‌ലി രാജാറാണി സംവിധാനം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com