നിറവയറുമായി കാമുകി, വീണ്ടും അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുവച്ച് അര്‍ജുന്‍ രാംപാല്‍  

കാമുകി ഗബ്രിയേല ഡെമെട്രിയാഡെസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാര്‍ത്ത അറിയിച്ചത്
നിറവയറുമായി കാമുകി, വീണ്ടും അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുവച്ച് അര്‍ജുന്‍ രാംപാല്‍  

വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാല്‍. കാമുകി ഗബ്രിയേല ഡെമെട്രിയാഡെസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാര്‍ത്ത അറിയിച്ചത്. ചിത്രത്തില്‍ നിറവയറുമായാണ് ഗബ്രിയേലയെ കാണാനാകുക. 

നിന്നെ കിട്ടിയതിലും എല്ലാം വീണ്ടും തുടങ്ങാന്‍ കഴിഞ്ഞതിലും ഭാഗ്യവാനാണ് എന്ന് കുറിച്ചാണ് അര്‍ജുന്‍ ചിത്രം പോസ്റ്റ് ചെയ്തത്. 

മുന്‍ മിസ് ഇന്ത്യ മെഹര്‍ ജെസിയയാണ് അര്‍ജുന്റെ ആദ്യ ഭാര്യ. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. 20വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. മോഡലും നടിയുമാണ് അര്‍ജുന്റെ ഇപ്പോഴത്തെ കാമുകി ഗബ്രിയേല.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun (@rampal72) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com