നമ്മൾ ഇറ്റാലിയൻ സർക്കാരിൻ്റെ അടിമകളായിരുന്നു, സ്വാതന്ത്ര്യം ലഭിച്ചത് ഇന്ന്; കോൺ​ഗ്രസിനെതിരെ കങ്കണ

കോണ്‍ഗ്രസ് ഭരണത്തേക്കാൾ മോശമായ മറ്റൊരു കാലം രാജ്യത്തിനില്ലെന്നും കങ്കണ
നമ്മൾ ഇറ്റാലിയൻ സർക്കാരിൻ്റെ അടിമകളായിരുന്നു, സ്വാതന്ത്ര്യം ലഭിച്ചത് ഇന്ന്; കോൺ​ഗ്രസിനെതിരെ കങ്കണ

കോൺ​ഗ്രസ് സർക്കാരിനോടുള്ള എതിർപ്പ് ശക്ഷമായി ഭാഷയിൽ തുറന്നടിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ വോട്ടവകാശം രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ അഭിപ്രായപ്രകടനം. 

"ഇന്ന് നമുക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഈ അവസരം കിട്ടുകയൊള്ളു. യദാർത്ഥത്തിൽ ഇന്ത്യയ്ക്ക് ഇന്നാണ് സ്വാതന്ത്ര്യം ലഭിച്ചതെന്ന് എനുക്ക് തോന്നുന്നു. കാരണം ഇത്രയും കാലും നമ്മള്‍ മുകള്‍, ബ്രിട്ടീഷ്, ഇറ്റാലിയന്‍ സര്‍ക്കാറുകള്‍ക്ക് കീഴിലായിരുന്നു", കങ്കണ പറഞ്ഞു.

ഇറ്റാലിയൻ സർക്കാർ എന്ന കങ്കണയുടെ പരാമർശം കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധിക്ക് നേരെയായിരുന്നു. ഇറ്റലിയിൽ ജനിച്ച് വളർന്ന സോണിയ രണ്ട് പതിറ്റാണ്ടോളം യുപിഎ സർക്കാരിന്റെ അധ്യക്ഷയായിരുന്നു. കോണ്‍ഗ്രസ് ഭരണത്തേക്കാൾ മോശമായ മറ്റൊരു കാലം രാജ്യത്തിനില്ലെന്നും കങ്കണ പറഞ്ഞു. 

"രാഷ്ട്രീയക്കാര്‍ ലണ്ടനില്‍ പോയി അവധി ആഘോഷിക്കുമ്പോൾ നമ്മുടെ രാജ്യം ദാരിദ്ര്യം, മാലിനീകരണം, പീഡനങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഭരണത്തേക്കാള്‍ മോശമായ മറ്റൊരു കാലമില്ല. ഇപ്പോൾ നമ്മുടെ സമയമാണ്. എല്ലാവരും വോട്ട് ചെയ്യണം", താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com