സിംഗിള്‍ സ്റ്റാറ്റസ് മാറ്റാന്‍ സുസ്മിത സെന്‍; റൊഹ്മാനുമായുള്ള വിവാഹം ഈ വര്‍ഷം തന്നെ; റിപ്പോര്‍ട്ട്‌

നീണ്ട നാളായി പ്രണയത്തിലുള്ള ഇരുവരും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
സിംഗിള്‍ സ്റ്റാറ്റസ് മാറ്റാന്‍ സുസ്മിത സെന്‍; റൊഹ്മാനുമായുള്ള വിവാഹം ഈ വര്‍ഷം തന്നെ; റിപ്പോര്‍ട്ട്‌

രാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ് ബോളിവുഡ് സുന്ദരി സുസ്മിത സെന്‍. താരത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തന്റെ കാമുകന്‍ റൊഹ്മാന്‍ ഷോളിനെക്കുറിച്ചും സുഷ്മിത ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവരും ഒരുമിച്ച് യാത്രകള്‍ ചെയ്യുന്നതിന്റേയും വര്‍ക്ഔട്ട് ചെയ്യുന്നതിന്റേയും മക്കളുമായി സമയം ചെലവഴിക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. നീണ്ട നാളായി പ്രണയത്തിലുള്ള ഇരുവരും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഈ വര്‍ഷം നവംബര്‍, ഡിസംബറോടെ വിവാഹമുണ്ടാകുമെന്നാണ് വോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്‌തെന്നും മുന്‍നിശ്ചയിച്ച പ്രകാരം കാര്യങ്ങള്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ഈ വര്‍ഷം വിവാഹമുണ്ടാകുമെന്നാണ് പറയുന്നത്. സുസ്മിതയോട് റൊഹ്മാന്‍ വിവാഹഭ്യര്‍ഥന നടത്തുകയും അത് അവര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ബന്ധത്തെക്കുറിച്ച് സുസ്മിത ആരാധകരെ അറിയിച്ചത്. സുഷ്മിതയുടെ മക്കളായ റെനീയ്ക്കും ആലിഷയ്ക്കും റൊഹ്മാനുമായുള്ള ബന്ധത്തില്‍ സന്തുഷ്ടരാണെന്നും  വിവാഹത്തിന് ഇരുവരും സമ്മതം അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

സുസ്മിയും റൊഹ്മാനും 2017 മുതല്‍ പ്രണയത്തിലാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലെ സുസ്മിതയുടെ കൈയിലെ മോതിരം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com