അമ്മമാര്‍ മുലയൂട്ടുമ്പോള്‍ അച്ഛന്മാര്‍ക്കും ചിലത് ചെയ്യാനുണ്ട്; മകളെ നെഞ്ചോടു ചേര്‍ത്ത് സമീറ പറയുന്നു

ആദ്യമായി അമ്മയാകുന്നവര്‍ക്ക് അവരുടെ പങ്കാളിയുടെ പിന്തുണ ആവശ്യമാണ് എന്നാണ് സമീറ പറയുന്നത്
അമ്മമാര്‍ മുലയൂട്ടുമ്പോള്‍ അച്ഛന്മാര്‍ക്കും ചിലത് ചെയ്യാനുണ്ട്; മകളെ നെഞ്ചോടു ചേര്‍ത്ത് സമീറ പറയുന്നു

ബോളിവുഡിലെ സൂപ്പര്‍ മമ്മിയാണ് സമീറ റെഡ്ഡി. തന്റെ ഗര്‍ഭകാലത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കാനും താരം മറന്നില്ല. മാത്രമല്ല ഓരോ ഘട്ടവും എങ്ങനെ ശ്രദ്ധിക്കണമെന്ന നിര്‍ദേശങ്ങളും അവര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മുലപ്പാലിനെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സമീറ. ലോക മുലപ്പാല്‍ വാരത്തിന്റെ ഭാഗമായാണ് ആദ്യമായി അച്ഛനും അമ്മയുമാകുന്നവര്‍ക്കായി താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. 

ആദ്യമായി അമ്മയാകുന്നവര്‍ക്ക് അവരുടെ പങ്കാളിയുടെ പിന്തുണ ആവശ്യമാണ് എന്നാണ് സമീറ പറയുന്നത്. മകളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് താരം പോസ്റ്റ് പങ്കുവെച്ചത്. സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ചും നിരാശയെക്കുറിച്ചുമെല്ലാം സമീറ പറയുന്നത്. ഇത് മുലപ്പാല്‍ ഉല്‍പ്പാദനത്തെ ബാധിക്കുമെന്നും സ്‌നേഹവും പിന്തുണയും കൊണ്ടുമാത്രമേ ഇത് മറികടക്കാന്‍ സാധിക്കുകയൊള്ളൂവെന്നും സമീറ കുറിക്കുന്നു. 

അമ്മമാര്‍ ചിലപ്പോള്‍ വിഷാദത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടും വിഷമത്തിലുമായിരിക്കും. ഇത് മുലപ്പാലിനെ ബാധിക്കും. ഇവയെല്ലാം നേരിട്ട് പാല്‍ ഉല്‍പ്പാദനത്തെ ബാധിക്കില്ലായിരിക്കും. പക്ഷേ കുട്ടിയോടുള്ള അമ്മയുടെ പെരുമാറ്റം മോശമാകാന്‍ ഇത് കാരണമാകും. ഇതോടെ പാലുകുടിക്കുന്നതിന്റെ അളവ് കുട്ടികള്‍ കുറയ്ക്കുകയും പാലുല്‍പ്പാദനത്തിനുള്ള ഉത്തേജനം ലഭിക്കാതെ വരികയും ചെയ്യും. അതിനാല്‍ അവര്‍ക്കൊപ്പം നില്‍ക്കുക. മാനസികമായും ശാരീരികമായും അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടികള്‍ മനസിലാക്കുക എന്നാതാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം. തളര്‍ന്നുപോകുന്ന സമയത്ത് സ്‌നേഹം ലഭിക്കുന്നതിനേക്കാള്‍ മികച്ചതായി ഒന്നുമില്ല' സമീറ കുറിച്ചു. 

പാല്‍ ഉല്‍പ്പാദനം കുറവുള്ള അമ്മമാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും സമീറ സംസാരിക്കുന്നുണ്ട്. ഇതിന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ മുലയൂട്ടലിനെക്കുറിച്ച് സമീറ സംസാരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് സമീറ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നൈറ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com