1.20 കോടി ജനങ്ങള്‍ക്ക് എന്താണ് നല്ലതെന്ന് ഒരു വ്യക്തിക്കാണോ അറിയാവുന്നത്; അനുരാഗ് കശ്യപിനെതിരേ വിമര്‍ശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയോ, ആഭ്യന്തരമന്ത്രി അമിത് ഷായുടേയോ പേരെടുത്ത് പറയാതെയാണ് വിമര്‍ശം
1.20 കോടി ജനങ്ങള്‍ക്ക് എന്താണ് നല്ലതെന്ന് ഒരു വ്യക്തിക്കാണോ അറിയാവുന്നത്; അനുരാഗ് കശ്യപിനെതിരേ വിമര്‍ശനം

രണഘടനയില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത് ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞ കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയോ, ആഭ്യന്തരമന്ത്രി അമിത് ഷായുടേയോ പേരെടുത്ത് പറയാതെയാണ് വിമര്‍ശം. 1.20 കോടി ജനങ്ങളുടെ നല്ലതിന് എന്താണ് വേണ്ടതെന്ന് ഒരു വ്യക്തിയ്ക്കാണോ അറിയാവുന്നത് എന്നാണ് ട്വിറ്ററിലൂടെ അനുരാഗ് കശ്യപ് ചോദിക്കുന്നത്. 

ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമെന്തെന്ന് അറിയാമോ, 1,200,000,000 കോടി ജനങ്ങള്‍ക്ക് നല്ലതു വരാന്‍ കൊണ്ടുവരാന്‍ എന്താണ് ചെയ്യേണ്ടതെന്നും ഒരു വ്യക്തിയ്ക്കാണ് അറിയാവുന്നത്. അതിനുള്ള അധികാരവും അവര്‍ നേടിക്കഴിഞ്ഞു' അനുരാഗ് കശ്യപ് കുറിച്ചു. 

എന്നാല്‍ ട്വീറ്റിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യമാണ് ബിജെപി സര്‍ക്കാര്‍ നിറവേറ്റുന്നതെന്നും അതെല്ലാം മുന്നില്‍ കണ്ടു തന്നെയാണ് ഞങ്ങള്‍ ബിജെപിയ്ക്ക് വോട്ടു ചെയ്തതെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് പേടിയില്ലെന്നും ലിബറലുകള്‍ കരയട്ടെയെന്നുമാണ് മറ്റൊരാളുടെ കമന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com