'ഞാനെന്റെ ശരീരം മറച്ചുവെക്കില്ല, എന്റെ ആത്മധൈര്യത്തെ തകര്‍ക്കാന്‍ നിങ്ങളുടെ വാക്കുകള്‍ക്കാകില്ല'; വിഡിയോ വൈറല്‍

'ഞാനെന്റെ ശരീരം മറച്ചുവെക്കില്ല, എന്റെ ആത്മധൈര്യത്തെ തകര്‍ക്കാന്‍ നിങ്ങളുടെ വാക്കുകള്‍ക്കാകില്ല'; വിഡിയോ വൈറല്‍

സമൂഹത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ ഒതുങ്ങുംവരെ ഞാനെന്റെ ശരീരം മറച്ചുവെക്കില്ല

സൗന്ദര്യവര്‍ധക വസ്തുക്കള്‍ പരിചയപ്പെടുത്തുന്നതിലൂടെയും മേക്കപ്പ് ട്യൂട്ടോറിയലുകളിലൂടെയും സമൂഹമാധ്യമങ്ങളില് സുപരിചിതയായ താരമാണ് നബീല നൂര്‍. ആത്മവിശ്വാസവും ബോഡി പോസിറ്റിവിറ്റിയുമാണ് നബീലയെ വ്യത്യസ്തയാക്കുന്നത്. പ്ലസ് സൈസ് ശരീരപ്രകൃതമാണ് നബിലയുടേത്. 

കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ താരം ഒരു ബിക്കിനി ചിത്രം പങ്കുവെച്ചിരുന്നു. ജീവിതത്തിലെ ആദ്യ ബിക്കിനി ചിത്രമെന്ന ക്യാപ്ഷനോടെയാണ് നബില വിഡിയോ പങ്കിട്ടത്. ഇതിന് പിന്നാലെയാണ് നബിലയെ വിമര്‍ശിച്ച് ആരാധകര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയത്. 

''സ്ട്രച്ച് മാര്‍ക്കുകളും, നീര്‍ച്ചുഴികളുമുള്ള പ്ലസ് സൈസ് ബോഡിയുടെ ചലനങ്ങള്‍ കാട്ടിത്തരാനാണ് എഡിറ്റ് ചെയ്യാത്ത ഈ വിഡിയോ പങ്കുവയ്ക്കാന്‍ !ഞാന്‍ തീരുമാനിച്ചത്''. വിഡിയോ കണ്ട് നിരവധി സ്ത്രീകള്‍ അവരുടെ സ്‌നേഹവും പിന്തുണയും നബീലയെ അറിയിച്ചെങ്കിലും ഭൂരിപക്ഷവും അവരുടെ ശരീരത്തെ പരിഹസിക്കാനാണ് ശ്രമിച്ചത്.

ശരീരത്തിന്റെ പേരില്‍ സഹതാപം പിടിച്ചുപറ്റാനുള്ള നീക്കമെന്നും കൂടുതല്‍ ഫോളോവേഴ്‌സിനെ ആകര്‍ഷിക്കാനുള്ള ശ്രമമാണെന്നും നബിലയുടെ വിഡിയോയെക്കുറിച്ച് വിമര്‍ശനങ്ങളുയര്‍ന്നു. നിലവിലുള്ള സംവിധാനങ്ങളെ വെല്ലുവിളിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെ മുന്നോട്ടും ചെയ്യുമെന്നും നബില മറുപടി നല്‍കി. 

''എന്റെ ശരീരത്തിന്റെ പേരില്‍ ഞാന്‍ മാപ്പുപറയില്ല. എന്നോടുള്ള സ്‌നേഹത്തിന്റെ പേരിലും മാപ്പുപറയില്ല. സമൂഹത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ ഒതുങ്ങുംവരെ ഞാനെന്റെ ശരീരം മറച്ചുവെക്കില്ല. എന്റെ ആത്മധൈര്യത്തെ തകര്‍ക്കാന്‍ നിങ്ങളുടെ വാക്കുകള്‍ക്കാകില്ല'' നബില ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com