ശക്തയായ പ്രധാനമന്ത്രിയാകാൻ ഒരുങ്ങി വിദ്യാ ബാലൻ; ഇന്ദിരാ ​ഗാന്ധിയുടെ കഥ വെബ് സീരിസാകുന്നു 

'ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകം ആസ്പദമാക്കിയാണ് സിരീസ് ഒരുക്കുന്നത്
ശക്തയായ പ്രധാനമന്ത്രിയാകാൻ ഒരുങ്ങി വിദ്യാ ബാലൻ; ഇന്ദിരാ ​ഗാന്ധിയുടെ കഥ വെബ് സീരിസാകുന്നു 

രു വെബ് സീരിസ് ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് പ്രശസ്ത സംവിധായകൻ റിതേഷ് ബത്രയും നടി വിദ്യാ ബാലനും. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രിമാരിലൊരാളായ ഇന്ദിരാ ഗാന്ധിയുടെ കഥയാണ് ഇരുവരും തേർന്ന് വെബ് സീരിസായി ഒരുക്കുന്നത്. റിതേഷ് സംവിധാനം ചെയ്യുന്ന സീരിസിൽ വിദ്യ ഇന്ദിര ​ഗാന്ധിയായി വേഷമിടും. 

സാഗരിക ഗോസിന്റെ 'ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകം ആസ്പദമാക്കിയാണ് സിരീസ് ഒരുക്കുന്നത്. ആദ്യമായാണ് വിദ്യ ഒരു വെബ് സിരീസിന്റെ ഭാ​ഗമാകുന്നത്. സിരീസ് ചെയ്യുന്നെന്ന വാർത്ത താരം നേരത്തെതന്നെ അറിയിച്ചിരുന്നു. 

വെബ് സീരിസിലേക്കുള്ള തന്റെ അരങ്ങേറ്റമാണ് ഇതെന്നും റോണി സ്‌ക്രൂവാലാണ് സീരിസ് നിർമ്മിക്കുന്നതെന്നും വിദ്യ അറിയിച്ചിരുന്നു. "ഒരുപാട് നാളായുള്ള ശ്രമങ്ങളാണ് ഇത്. വെബ് സീരിസിന് ഒരുപാട് സമയം വേണം. അതുകൊണ്ടാണ് സമയമെടുക്കുന്നത്. അധികം വൈകില്ലെന്ന് പ്രതീക്ഷിക്കുന്നു”, വിദ്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com