മുകേഷ് നിസാരക്കാരനല്ല..., 'അന്തസുള്ള ശക്തിമാന്‍'; വ്യത്യസ്ത ഗെറ്റപ്പില്‍ 

തൊണ്ണൂറുകളുടെ അവസാനത്തില്‍ കുട്ടികളുടെ ഹരമായി മാറിയ ശക്തിമാന്റെ വേഷത്തിലാണ് മുകേഷ് പ്രത്യക്ഷപ്പെടുന്നത്
മുകേഷ് നിസാരക്കാരനല്ല..., 'അന്തസുള്ള ശക്തിമാന്‍'; വ്യത്യസ്ത ഗെറ്റപ്പില്‍ 

മര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. സിനിമയുടെ ലൊക്കേഷനില്‍ ചിത്രീകരണത്തിന്റെ ഭാഗമായി വ്യത്യസ്ത വേഷത്തില്‍ എത്തിയ നടന്‍ മുകേഷിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. തൊണ്ണൂറുകളുടെ അവസാനത്തില്‍ കുട്ടികളുടെ ഹരമായി മാറിയ ശക്തിമാന്റെ വേഷത്തിലാണ് മുകേഷ് പ്രത്യക്ഷപ്പെടുന്നത്. 'അന്തസുള്ള ശക്തിമാന്‍' എന്ന തലക്കെട്ടോടെയാണ് ഒമര്‍ ലുലു ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഒരു അഡാര്‍ ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ധമാക്ക'. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അരുണ്‍ ആണ് ധമാക്കയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com