'നീ ആരെയെങ്കിലും കൊന്നാലും ഞാന്‍ നിന്റെ കൂടെ നില്‍ക്കും, അതാണ് ഞങ്ങള്‍'; അടിച്ചുപിരിഞ്ഞെന്ന പ്രചരണത്തിന് മറുപടിയുമായി ഷാന്‍

'ഞാനും വിനിതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തില്‍ എത്തിയവരോട്, ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല'
'നീ ആരെയെങ്കിലും കൊന്നാലും ഞാന്‍ നിന്റെ കൂടെ നില്‍ക്കും, അതാണ് ഞങ്ങള്‍'; അടിച്ചുപിരിഞ്ഞെന്ന പ്രചരണത്തിന് മറുപടിയുമായി ഷാന്‍

പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും നായികനായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രം ഹൃദയം ഇന്നലെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്നലെ മുതല്‍ ഹൃദയത്തിലെ ഗാനങ്ങള്‍ പൊളിക്കണമെന്നു പറഞ്ഞും ആശംസകള്‍ അറിയിച്ചും നിരവധി മെസേജുകളാണ് ഷാന്‍ റഹ്മാന് ലഭിക്കുന്നത്. വിനീതിന്റെ ചിത്രത്തിന് ഇതുവരെ ഷാനായിരുന്നു സംഗീതം നല്‍കിയിരുന്നത്.  എന്നാല്‍ ഹൃദയത്തില്‍ ഹിഷാം അബ്ദുള്‍ വഹാബാണ്. ഇതോടെയാണ് ഇരുവരും അടിച്ചു പിരിഞ്ഞു എന്ന് ചിലര്‍ നിഗമത്തില്‍ എത്തിയത്. ഇത് ചോദിച്ചു നിരവധി പേര്‍ മെസേജുകള്‍ അയച്ചതോടെ തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഷാന്‍. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിന്റെ പ്രതികരണം. ഞങ്ങളുടെ സൗഹൃദം സിനിമയ്ക്കും സംഗീതത്തിനും അതീതമാണ് എന്നാണ് അദ്ദേഹം കുറിക്കുന്നത്. 

'സുഹൃത്തുക്കളേ,  എല്ലാവരും സുഖമാണെന്ന് കരുതുന്നു. ഇന്നലെ മുതല്‍ ഒരു സംഗതി എന്നെ വല്ലാതെ ശല്യം ചെയ്യുകയാണ്. സമാനാനത്തോടെ സംഗീതമൊരുക്കാന്‍ കഴിയുന്നില്ല അതുകൊണ്ടാണ് ഇപ്പോള്‍ വിശദീകരണവുമായി രംഗത്ത് വന്നത്. ഹൃദയത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ഞാനല്ല ഹിഷാം അബ്ദുള്‍ വഹാബാണ്. ഞാനും വിനിതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തില്‍ എത്തിയവരോട്, ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. കുഞ്ഞെല്‍ദോ എന്ന സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട് മിനിഞ്ഞാന്ന് ഞങ്ങള്‍ കണ്ടിരുന്നു. 

ഇനി ഹിഷാമിലേക്ക് വരാം. വളരെ പ്രതിഭയുള്ള ഒരു വ്യക്തയാണ് ഹിഷാം. എന്നാല്‍ അര്‍ഹമായ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്ന് എനിക്കും വിനീതിനും എപ്പോഴും തോന്നാറുണ്ട്. അതുകൊണ്ടു തന്നെ ഹൃദയത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത് ഹിഷാമായിരിക്കും. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ സനേഹിക്കുന്നു. ഹൃദയത്തിന് വേണ്ടി ഹിഷാമിന് എന്റെ സ്റ്റുഡിയോ ഉപയോഗിക്കാം. ഞങ്ങളുടെ സൗഹൃദം സിനിമയ്ക്കും സംഗീതത്തിനും അതീതമാണ്. ഞങ്ങള്‍ ഒരു കുടുംബമായിരിക്കും. ഒരിക്കല്‍ വിനീത് എന്നോട് പറഞ്ഞിട്ടുണ്ട്, നീ ആരെയെങ്കിലും കൊന്നാലും ഞാന്‍ നിന്റെ കൂടെ നില്‍ക്കും. അതാണ് ഞങ്ങള്‍. അതാണ് ഹൃദയം. 

ഹൃദയം മ്യൂസിക് പൊളിക്കണം എന്നു പറഞ്ഞ് നിരവധി സന്ദേശങ്ങള്‍ എനിക്ക് ലഭിക്കുന്നത്. അതില്‍ ഞാന്‍ ദുഃഖിതനാണ്. എല്ലാ ആശംസകളും പോകേണ്ടത് ഹെഷമിനാണ്. ഹൃദയത്തിനായി മികച്ച ഗാനങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 

2020 ഓണത്തില്‍ മിന്നല്‍ മുരളിയുമായി ഞാന്‍ എത്തും. കൂടാതെ ആട് 3, 2403 ഫീറ്റ് എന്നിവയും അതിന് ശേഷമുണ്ടാകും. അതുകൊണ്ട് നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്യില്ല.' ഷാന്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com