'രണ്ട് മാസമായി ഈ താടിക്കാരനെ മിസ് ചെയ്യുന്നു';ഡാ താടി കൊരങ്ങാ എന്ന് ജയസൂര്യ, കൂടണ്ടേയെന്ന് പൃഥ്വിയും 

ഷൂട്ടിങ്ങിനിടെയുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള സുപ്രിയയുടെ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
'രണ്ട് മാസമായി ഈ താടിക്കാരനെ മിസ് ചെയ്യുന്നു';ഡാ താടി കൊരങ്ങാ എന്ന് ജയസൂര്യ, കൂടണ്ടേയെന്ന് പൃഥ്വിയും 

ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. കട്ട താടിയുമായി ഒരു പുത്തൻ ലുക്കിലാണ് ചിത്രത്തിൽ പൃഥ്വിയെത്തുന്നത്. ഷൂട്ടിങ്ങിനിടെയുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള പൃഥ്വിയുടെ ഭാര്യ സുപ്രിയയുടെ ഒരു ഇൻസ്റ്റ പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

'രണ്ട് മാസമായി ഈ താടിക്കാരനെ മിസ് ചെയ്യുന്നു' എന്ന് കുറിച്ചാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. ആടുജീവിതത്തിന്റെ ഷൂട്ട് പൂർത്തിയാക്കിയതിന് ശേഷം മാത്രമേ താടി ലുക്ക് മാറ്റുകയൊള്ളു എന്നും സുപ്രിയ പോസ്റ്റിൽ ചേർത്തിട്ടുണ്ട്. നോ ഷേവ് നവംബർ എന്ന ഹാഷ്ടാ​ഗും സുപ്രിയ ഇതിനൊപ്പം നൽകി.  

ഫോട്ടോയ്ക്ക് താഴെ 'ടാ താടി കൊരങ്ങാ' എന്ന് നടൻ ജയസൂര്യ കുറിച്ചതോടെ കമന്റ് ബോക്സിലേക്ക് ഇരച്ചെത്തുകയായിരുന്നു ആരാധകർ. 'കൊരങ്ങാ കൂടണ്ടേ ?' എന്ന് പൃഥ്വിയുടെ മറുചോദ്യവും. ഇതിന് താഴെ രസകരമായ കമന്റുകളുമായാണ് ആരാധകർ എത്തിയത്. ഒടുവിൽ 'നീ വാ പൊളിക്കാടാ' എന്നായി ജയസൂര്യ. 

സുപ്രിയയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിർമ്മിക്കുന്ന ജീന്‍ പോള്‍ ലാല്‍ ചിത്രം ഡ്രൈവിംഗ് ലൈസന്‍സാണ് റിലീസിനെത്തുന്ന പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ ട്രെയിലറും ​ഗാനങ്ങളും ഇതിനോടകം പുറത്തുവിട്ടു. സിനിമയുടെ മേക്കിങ് വിഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com