തലൈവിയില്‍ ശശികലയാകാന്‍ പ്രിയാമണി?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2019 01:52 PM  |  

Last Updated: 07th December 2019 01:52 PM  |   A+A-   |  

priyamani

 

മിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ എല്‍ വിജയ് ഒരുക്കുന്ന തലൈവിയിൽ ശശികലയായി എത്തുന്നത് നടി പ്രിയാമണി. ശശികലയുടെ വേഷം ചെയ്യാന്‍ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരു താരം വേണമെന്ന ആവശ്യമാണ് പ്രിയാമണിയിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രിയാമണിയാണ് ഈ റോള്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യയെന്നും ശശികലയുടെ കഥാപാത്രത്തിലേക്ക് സ്വന്തം സ്റ്റൈല്‍ കൂടി ചേര്‍ത്ത് താരം അത് മികച്ചതാക്കുമെന്നാണ് പ്രതീക്ഷയെന്നും സംവിധായകന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തില്‍ പ്രിയാമണി അഭിനയിക്കുന്നു എന്നതരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

തമിഴില്‍ 'തലൈവി' എന്നും ഹിന്ദിയില്‍ 'ജയ' എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയാകുന്നത്.

ചിത്രത്തില്‍ എംജിആറിന്റെ വേഷത്തില്‍ അരവിന്ദ് സ്വാമി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പ്രിയാമണിയുടെയും അരവിന്ദ് സാമിയുടെയും വേഷങ്ങള്‍ സംബന്ധിച്ച് ഇരുതാരങ്ങളും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല.