നടന്‍മാരുടെ മൂഡും താല്‍പര്യങ്ങളുമല്ല സിനിമയില്‍ പ്രധാനം, ഷെയ്നിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് കമല്‍ 

അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് കമലിന്റെ അഭിപ്രായം
നടന്‍മാരുടെ മൂഡും താല്‍പര്യങ്ങളുമല്ല സിനിമയില്‍ പ്രധാനം, ഷെയ്നിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് കമല്‍ 

ടന്‍ ഷെയ്ൻ നിഗത്തിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് സംവിധായകന്‍ കമല്‍. ഷെയ്ൻ വിചാരിച്ചിരുന്നെങ്കില്‍ വിവാദം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നും നടന്‍മാരുടെ മൂഡും താല്‍പര്യങ്ങളുമല്ല സിനിമയില്‍ പ്രധാനമെന്നും കമൽ അഭിപ്രായപ്പെട്ടു. നിര്‍മാതാക്കളുടെ പ്രശ്‌നങ്ങളും നടന്മാര്‍ മനസിലാക്കണമെന്നാണ് കമലിന്റെ വാക്കുകൾ. 

എന്നാൽ ഷെയ്നെ സിനിമകളിൽ നിന്ന് വിലക്കുന്ന നടപടിയോട് കമൽ യോജിക്കുന്നില്ല. ഷെയ്നിനെ വിലക്കിയാൽ അതിനെതിരെ ആ​ദ്യം പ്രതികരിക്കുന്നത് താനായിരിക്കുമെന്നും കമൽ പറഞ്ഞു. അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് കമലിന്റെ അഭിപ്രായം. 

വെയില്‍ , ഖുര്‍ബാനി, ഉല്ലാസം എന്നീ സിനിമകള്‍ മുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന, ഷെയിനിന് സിനിമയില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാൽ ഈ വിഷയത്തിൽ അമിത വൈകാരിക പ്രകടനം ഇരുകൂട്ടരുടേയും ഭാഗത്തുനിന്നുമുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ കമൽ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com