സ്ട്രാപ്ലസ് ബ്ലൗസും ഐവറി സാരിയും; റെഡ് കാർപ്പെറ്റിൽ ഹോട്ടായി പ്രിയങ്ക, ചിത്രങ്ങള്‍ 

മെറോക്കയിലെ പ്രശ്സ്തമായ മറക്കാഷ് രാജ്യാന്തര ചലച്ചിത്ര മേളയിൽ സാരിയുടുത്തെത്തി കൈയ്യടി നേടിയിരിക്കുകയാണ് താരം
സ്ട്രാപ്ലസ് ബ്ലൗസും ഐവറി സാരിയും; റെഡ് കാർപ്പെറ്റിൽ ഹോട്ടായി പ്രിയങ്ക, ചിത്രങ്ങള്‍ 

ഫാഷൻ ലോകത്ത് പരീക്ഷണങ്ങളുടെ കൂട്ടുകാരി എന്നാണ് നടി പ്രിയങ്ക ചോപ്രയ്ക്ക് വിശേഷണം. ഓസ്കാർ വേദിയിലും കാനിലും തുടങ്ങി മെറ്റ് ​ഗാല വരെ നീളുന്ന പ്രിയങ്കയുടെ പരീക്ഷണങ്ങൾക്ക് ആരാധകരേറെയാണ് ഇപ്പോഴിതാ മെറോക്കയിലെ പ്രശ്സ്തമായ മറക്കാഷ് രാജ്യാന്തര ചലച്ചിത്ര മേളയിൽ സാരിയുടുത്തെത്തി കൈയ്യടി നേടിയിരിക്കുകയാണ് താരം. 

റെഡ് കാർപ്പറ്റിൽ ഡിസൈനർ ഐവറി സാരിയും സ്ട്രാപ്ലസ് ബ്ലൗസും ധരിച്ചാണ് പ്രിയങ്ക എത്തിയത്. അബുജാനി സന്ദീപ് കോസ്‌ല ആണ് പ്രിയങ്കയുടെ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ഗോള്‍ഡൻ സര്‍ദോസി ബോർഡർ നൽകിയിരിക്കുന്ന സാരിയുടെ ബോഡി ഡിസൈൻ ഹാൻഡ് എബ്രോയഡ്രിയും സ്വീകിൻസുകളും നിറഞ്ഞതാണ്. 

കമ്മല്‍ ധരിക്കാതെ മാലയിലേക്ക് ശ്രദ്ധതിരിക്കാനായിരുന്നു താരത്തിന്റെ ആക്‌സസറീസ് പ്ലാന്‍. കൈയ്യില്‍ ചെറിയ മോതിരങ്ങളും അണിഞ്ഞിരുന്നു. സാരിയുടെ അതേ നിറത്തിലുള്ള ചെറിയ പേൾ മുത്തുകൾ കൊണ്ടുള്ളതായിരുന്നു മാല. മുടി മെസ്സി ബൺ സ്റ്റൈലിൽ മുടി ഒരുക്കിയപ്പോൾ സ്മേക്കി ഐമേക്കപ്പും പിങ്ക് ലിപ്സ്റ്റിക്കും അണിഞ്ഞ് ലുക്ക് പൂർണ്ണമാക്കി. 

അഭിനേതാവും നിർമാതാവുമായി 20 വർഷങ്ങൾ പിന്നിട്ട് പ്രിയങ്കയെ ചടങ്ങിൽ ആദരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com