മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി തുന്‍സി; ചിത്രങ്ങള്‍

ഇന്ത്യയുടെ വര്‍ദിക സിങ് മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ആദ്യ പത്തില്‍ ഇടംനേടാനായില്ല
മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി തുന്‍സി; ചിത്രങ്ങള്‍

വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് പട്ടം ചൂടി ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി തുന്‍സി. അവസാന റൗണ്ടില്‍ പ്യൂര്‍ട്ടോറിക്കോ, മെക്‌സിക്കോ സുന്ദരികളെ പിന്‍തള്ളിയാണ് സോസിബിനി ലോകസുന്ദരിയായത്. ഇന്ത്യയുടെ വര്‍ദിക സിങ് മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ആദ്യ പത്തില്‍ ഇടംനേടാനായില്ല. അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ടൈലര്‍ പെറി സ്റ്റുഡിയോസില്‍ വെച്ച് ഞായറാഴ്ചയായിരുന്നു ഫൈനല്‍ മത്സരം. 

പ്യൂര്‍ട്ടോറിക്കോയില്‍നിന്നുള്ള മാഡിസണ്‍ ആന്‍ഡേഴ്‌സണ്‍, മെക്‌സിക്കോയില്‍നിന്നുള്ള സോഫിയ അരഗാനെ എന്നിവര്‍ രണ്ടും മൂന്നും റണ്ണറപ്പുകളായി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 സുന്ദരികളാണ് ഏറ്റുമുട്ടിയത്. ഇതില്‍ മെക്‌സികോ, കൊളംബിയ, പ്യൂര്‍ട്ടോറിക്കോ, തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സുന്ദരികള്‍ ആദ്യ അഞ്ചില്‍ ഇടംനേടി. ഇവരെ മറികടന്നാണ് 26കാരിയായ സോസിബിനി മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്. 2017 ലെ ഡെമി ലെയ്ഗ് നെല്‍ പീറ്റേഴ്‌സിന് ശേഷം ലോകസുന്ദരിയാകുന്ന രണ്ടാമത്ത ദക്ഷിണാഫ്രിക്കന്‍ സുന്ദരിയാണ് സോസിബിനി. 

മിസ് യൂണിവേഴ്‌സ് 2018 ആയി തിരഞ്ഞെടുക്കപ്പെട്ട കട്രിയോണ എലീസ സോസിബിനിയെ കിരീടം അണിയിച്ചു. ''എന്റേതു പോലുള്ള നിറമോ മുടിയോ ഉള്ളവരെ സുന്ദരിമാരായി പരിഗണിക്കാന്‍ തയാറാകാത്ത ലോകത്താണ് ഞാന്‍ വളര്‍ന്നത്. അത് അവസാനിപ്പിക്കേണ്ട ദിവസമാണ് ഇതെന്ന് എനിക്ക് തോന്നുന്നു'' കിരീടധാരണത്തിനു മുന്‍പുള്ള പ്രസംഗത്തില്‍ സോസിബിനി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com