'അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ', വിവാഹനിശ്ചയത്തിലും ചിരിപ്പിച്ച് വിഷ്ണു; വിഡിയോ വൈറല്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിഷ്ണുവിന്റെ വിവാഹനിശ്ചയ വിഡിയോ ആണ്
vishnu
vishnu

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. സിനിമയിലൂടെ മാത്രമല്ല പങ്കെടുക്കുന്ന ചടങ്ങുകളിലൂടെയെല്ലാം ആരാധകരെ രസിപ്പിക്കുന്ന താരമാണ് വിഷ്ണു. തന്റെ വിവാഹനിശ്ചയമായിരുന്നിട്ടും ഇതില്‍ വിഷ്ണു മുടക്കമൊന്നും വരുത്തിയില്ല. തന്റെ വിവാഹത്തെക്കുറിച്ചുള്ള വാക്കുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരെ ചിരിപ്പിച്ചിരിക്കുകയാണ്. തന്റെ സുഹൃത്ത് ബിബിന്റെ കുഞ്ഞിന്റെ മാമോദീസയ്ക്ക് പോയപ്പോഴാണ് കല്യാണം കഴിക്കണം എന്ന് തോന്നിയത് എന്നാണ് വിഷ്ണു പറയുന്നത്. 

''പ്രണയ വിവാഹമല്ല. വളരെ നാളായി വീട്ടുകാര്‍ കല്യാണാലോചനയൊക്കെ കൊണ്ടു വരുന്നുണ്ടായിരുന്നെങ്കിലും തിരക്കൊക്കെ കഴിഞ്ഞിട്ടു മതി കല്യാണം എന്നായിരുന്നു ഞാന്‍ കരുതിയത്. ഇതിനിടെ എന്നെ ഓവര്‍ടേക്ക് ചെയ്ത് എന്റെ ചങ്ക് ബിബിന്‍ ജോര്‍ജിന്റെ കല്യാണം കഴിഞ്ഞു. അപ്പോഴും ഞാനോര്‍ത്തു, സമയമുണ്ടല്ലോ. ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, 'അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ' എന്ന്. പിന്നെ വീട്ടുകാര്‍ കൊണ്ടുവരുന്ന വിവാഹാലോചനകളില്‍ ഞാനും താത്പര്യം കാണിച്ചു തുടങ്ങി. അങ്ങനെ ഇതുറച്ചു''. വിഷ്ണു പറയുന്നു. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിഷ്ണുവിന്റെ വിവാഹനിശ്ചയ വിഡിയോ ആണ്. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആര്‍ വിനയന്റെ മകളാണ് ഐശ്വര്യ. ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയണിഞ്ഞാണ് വിഷ്ണു എത്തിയത്. കടുംപച്ച നിറത്തിലുള്ള ലെഹങ്കയായിരുന്നു ഐശ്വര്യയുടെ വേഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com